ജി.എസ്​.ടി: സംസ്​ഥാനതല ഉദ്ഘാടനം യു.ഡി.എഫ് ബഹിഷ്കരിക്കും

തിരുവനന്തപുരം: ചരക്ക് സേവനനികുതി നടപ്പാക്കുന്നതി​െൻറ സംസ്ഥാനതല ഉദ്ഘാടന പരിപാടി യു.ഡി.എഫ് ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നിയമസഭയില്‍ ചര്‍ച്ച ചെയ്ത് ജി.എസ്.ടി ബില്‍ പാസാക്കാതെ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചതില്‍ പ്രതിഷേധിച്ചാണ് കൊച്ചിയിലെ ചടങ്ങ് ബഹിഷ്കരിക്കുന്നത്. പാസാക്കാന്‍ അവസരമുണ്ടായിട്ടും അതിന് തയാറാകാതെ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത് നിയമസഭയെ നോക്കുകുത്തിയാക്കിയാണ്. രാജ്യത്തിനും സംസ്ഥാനത്തിനും നിർണായകമായ ഈ നിയമം നിയമസഭയില്‍ ചര്‍ച്ച ചെയ്യാതെ നടപ്പാക്കുന്നത് ജനാധിപത്യത്തോടുള്ള അവഹേളനമാണെന്നും ചെന്നിത്തല പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.