കലുങ്കുപാലം തകർന്നു; ഗതാഗതം അപകടഭീഷണിയിൽ

ചെേമ്പരി: മണ്ണംകുണ്ട്-കൊക്കംമുള്ള് റോഡിൽ കൈനിയിൽ കവലക്ക് സമീപം കലുങ്കുപാലം തകർന്നതിനെ തുടർന്ന് ഗതാഗതം അപകടഭീഷണിയിലായി. പൊതുമരാമത്ത് വകുപ്പി​െൻറ അധീനതയിലുള്ള റോഡിൽ പതിറ്റാണ്ടുകൾക്കുമുമ്പ് നിർമിച്ച കലുങ്കിൽ റോഡി​െൻറ ഏകദേശം മധ്യഭാഗത്തായാണ് നാലടിയോളം വ്യാസമുള്ള ഗർത്തം രൂപപ്പെട്ടിരിക്കുന്നത്. കലുങ്കി​െൻറ സ്ലാബിലെ ദ്രവിച്ച കമ്പികളടക്കം കോൺക്രീറ്റ് അടർന്നുപോയനിലയിലാണ്. കഴിഞ്ഞദിവസം രാവിലെയാണ് കലുങ്ക് തകർന്ന വിവരം സമീപവാസികളുടെ ശ്രദ്ധയിൽെപട്ടത്. ഉടൻതന്നെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചതിനാൽ വാഹനങ്ങൾ അബദ്ധത്തിൽ കുഴിയിൽ അകപ്പെടാതെ ഒഴിവായി. ഭാഗികമായി തകർന്ന കലുങ്കിൽ സ്ലാബ് നിലനിൽക്കുന്ന ബാക്കി ഭാഗത്തുകൂടിയാണ് വലിയ വാഹനങ്ങൾക്ക് കടന്നുപോകുന്നത്. ഏതുനിമിഷവും ബാക്കിഭാഗവും തകർന്ന് വൻ അപകടസാധ്യതയുള്ളതിനാൽ ഏത്രയും വേഗം താൽക്കാലിക പാതയൊരുക്കി കലുങ്ക് പുനർനിർമിക്കാൻ നടപടിയുണ്ടാകണമെന്ന് മണ്ണംകുണ്ട് പ്രിയദർശിനി സ്വാശ്രയസംഘത്തി​െൻറ നേതൃത്വത്തിൽ ചേർന്ന നാട്ടുകാരുടെ യോഗം ആവശ്യപ്പെട്ടു. 6/30/2017 10:36:27 PM
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.