പുന്നോല്‍ മഹല്ല് ജമാഅത്ത് കമ്മിറ്റി തെരഞ്ഞെടുപ്പ് അസാധുവാക്കി

തലശ്ശേരി: മേയ് 14ന് പുന്നോല്‍ മഹല്ല് ജമാഅത്ത് കമ്മിറ്റി നടത്തിയ തെരഞ്ഞെടുപ്പ് തലശ്ശേരി മുന്‍സിഫ് കോടതി അസാധുവാക്കിയതായി ഇതുസംബന്ധിച്ച് നിയമയുദ്ധം നടത്തിയവർ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പുന്നോല്‍ കുറിച്ചിയില്‍ സ്വദേശികളായ എം.എം. അന്‍ഷാഫ്, എൻ.എം. നൗഷാദ് എന്നിവര്‍ അഡ്വ. സി.എം. വിജേഷ് ബാബു മുഖേന നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവുണ്ടായതെന്ന് മഹല്ല് ജമാഅത്ത് ജോ. സെക്രട്ടറി കൂടിയായ നാസര്‍ പുന്നോൽ അറിയിച്ചു. കമ്മിറ്റി ബൈലോവിന് വിപരീതമായി പുന്നോല്‍ മഹല്ല് നിവാസികളെ മുഴുവനായും ഉള്‍ക്കൊള്ളിക്കാതെ തെരഞ്ഞെടുപ്പ് നടത്തിയെന്നാണ് ഹരജിയിലെ വാദം. കുറിച്ചിയില്‍ സ്വദേശികളായ കെ.പി. അബ്ദുൽ ഗഫൂര്‍, എ.വി. സിദ്ദീഖ് സന എന്നിവരാണ് കേസിലെ എതിര്‍കക്ഷികൾ. വാര്‍ത്താസമ്മേളനത്തില്‍ എം.എം. അന്‍ഷാഫ്, ഫിറോസ് മാടോള്‍, എം. സമീര്‍, പി.പി. ലത്തീഫ് എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.