സംഘാടകസമിതി ഓഫിസ് ഉദ്ഘാടനം

കണ്ണൂര്‍: ആഗസ്റ്റ് 12 മുതല്‍ 15വരെ കണ്ണൂരില്‍ നടക്കുന്ന എ.ഐ.എസ്.എഫ് 43-ാം സംസ്ഥാന സമ്മേളനത്തി​െൻറ കലാ-കായിക പ്രതിഭകള്‍ നിർവഹിച്ചു. ദേശീയ ഹോക്കിതാരവും കണ്ണൂര്‍ യൂനിവേഴ്‌സിറ്റി എം.ഫില്‍ വിദ്യാർഥിനിയുമായ സി.വി. വര്‍ഷ, മലാല യൂസുഫ് സായിയുടെ ജീവിതം ഏകപാത്രനാടകത്തിലൂടെ അവതരിപ്പിച്ച് ശ്രദ്ധനേടിയ നിഹാരിക എസ്. മോഹന്‍, സ്‌കൂള്‍ കലോത്സവത്തില്‍ ഭരതനാട്യത്തില്‍ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടിയ മാളവിക നാരായണന്‍, സ്‌കൂള്‍ കലോത്സവത്തില്‍ ചാക്യാര്‍കൂത്തിന് തുടര്‍ച്ചയായി എ ഗ്രേഡ് നേടിയ അതുല്‍ എന്നിവര്‍ ചേര്‍ന്നാണ് ഓഫിസ് ഉദ്ഘാടനം നിര്‍വഹിച്ചത്. എന്‍.ഇ. ബാലറാം സ്മാരകമന്ദിരത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. പി. സന്തോഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് വി. വിനില്‍ പ്രതിഭകള്‍ക്ക് ഉപഹാരം നല്‍കി. സ്വാഗതസംഘം കണ്‍വീനര്‍ സി.പി. ഷൈജന്‍ സ്വാഗതവും എ.ഐ.എസ്.എഫ് ജില്ല സെക്രട്ടറി എം. അഗേഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.