മാലിന്യമുക്തയജ്ഞത്തിൽ പങ്കാളികളായി വർക്ക്ഷോപ്പ് തൊഴിലാളികളും

കൂത്തുപറമ്പ്: ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് അസോസിയേഷൻ കൂത്തുപറമ്പ് യൂനിറ്റി​െൻറ നേതൃത്വത്തിൽ പഴയനിരത്ത് ശുചീകരിച്ചു. പഴയ നിരത്ത് മാവേലി ജങ്ഷൻ മുതൽ പുറക്കളം വരെയുള്ള മൂന്നു കിലോമീറ്ററോളം റോഡാണ് വർക്ക്ഷോപ്പ് തൊഴിലാളികൾ ചേർന്ന് ശുചീകരിച്ചത്. റോഡിനിരുവശത്തുമുള്ള മാലിന്യങ്ങൾ നീക്കം ചെയ്തതോടൊപ്പം കുറ്റിക്കാടുകളും വെട്ടിമാറ്റി. വെള്ളിയാഴ്ച ഉച്ചക്കുശേഷം വർക്ക്ഷോപ്പുകൾ അടച്ചിട്ടുകൊണ്ടാണ് നൂറിലേറെ തൊഴിലാളികൾ ശുചീകരണയജ്ഞത്തിൽ പങ്കാളികളായത്. അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് കൂത്തുപറമ്പ് യൂനിറ്റി​െൻറ നേതൃത്വത്തിലാണ് ശുചീകരണയജ്ഞം സംഘടിപ്പിച്ചത്. സംസ്ഥാനത്ത് െഡങ്കിപ്പനിയടക്കമുള്ള രോഗങ്ങൾ പെരുകുന്ന സാഹചര്യത്തിലാണ് വർക്ക്ഷോപ്പ് തൊഴിലാളികൾ ശുചീകരണത്തിൽ പങ്കാളികളായത്. കൂത്തുപറമ്പ് നഗരസഭയുടെ സഹായത്തോടെയാണ് മാലിന്യങ്ങൾ നീക്കം ചെയ്തത്. സംസ്ഥാനത്ത് നടപ്പാക്കുന്ന മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായാണ് ശുചീകരണയജ്ഞം സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. ഭാരവാഹികളായ വി. സുഗുണൻ, പി.കെ. സുനിൽകുമാർ, പി. അനിൽകുമാർ, കെ. സുശാന്ത്, പി.സി. സുഗേഷ്കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.