തരിശുനിലത്തിൽ പൊന്നുവിളയിക്കാൻ തേറളായി സ്കൂൾ കുട്ടികൾ

ശ്രീകണ്ഠപുരം: തരിശുനിലത്തിൽ പൊന്നുവിളയിക്കാൻ തേറളായി യു.പി സ്കൂൾ കുട്ടികൾ ഇറങ്ങി. സ്കൂൾ കാർഷിക ക്ലബി​െൻറ ആഭിമുഖ്യത്തിൽ കുട്ടികൾ തേറളായിയിലെ തരിശായി കിടക്കുന്ന വയലിൽ ഞാറ് നട്ടു. ചെങ്ങളായി പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രത്നകുമാരി ഞാറുനട്ട് ഉദ്ഘാടനം ചെയ്തു. കൃഷി ഒാഫിസർ സാജു ജോസഫ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യപിക എം. പത്മിനി, സ്കൂൾ മാനേജർ മൂസാൻകുട്ടി തേറളായി, പുഷ്പലത ടീച്ചർ, ഹൈദു ടീച്ചർ, പ്രദീപൻ മാസ്റ്റർ, രാേജശ്വരി ടീച്ചർ, ജമീല ടീച്ചർ, കൃഷി അസിസ്റ്റൻറ് ദീപ്തി, പി.ടി.എ അംഗങ്ങളായ ഇഫ്സുനിമാൻ, സി.കെ. മുസ്തഫ, ഷിനവാസ്, ഐ.വി. ഹമീദ്, ഇബ്രാഹീം എന്നിവർ നേതൃത്വം നൽകി. സ്കൂളിലെ അമ്പതോളം കുട്ടികൾ ഞാറ് നടാൻ ഇറങ്ങി. നാട്ടുകാരും കുടുംബശ്രീ പ്രവർത്തകരും കുട്ടികൾക്കൊപ്പം പങ്കാളികളായി. തേർതല ശാംഭവിയുടെ നാടൻപാട്ടോടെയായിരുന്നു ഞാറുനടൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.