ഉപഭോക്തൃ തർക്കപരിഹാര കമീഷനിൽ ഒഴിവുകൾ

കണ്ണൂർ: വിവിധ ജില്ലകളിൽ ഉപഭോക്തൃ തർക്കപരിഹാര ഫോറത്തിൽ ഒഴിവുകളുണ്ട്. പത്തനംതിട്ട, ഇടുക്കി, കൊല്ലം ജില്ലകളിൽ വനിത അംഗം തസ്തികയിലേക്കും കൊല്ലം ജില്ലയിൽ പ്രസിഡൻറ് തസ്തികയിലേക്കും കാസർകോട് ജില്ലയിൽ മുഴുവൻ സമയ അംഗം (ജനറൽ) തസ്തികയിലേക്കുമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകർ അംഗീകൃത സർവകലാശാല ബിരുദമുള്ളവരും 35 വയസ്സോ അതിന് മുകളിലോ ഉള്ളവരും ധനതത്വം, നിയമം, േകാമേഴ്സ്, അക്കൗണ്ടൻസി, വ്യവസായം, പൊതുഭരണം, പൊതുകാര്യങ്ങൾ എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ 10 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം ഉള്ളവരുമാകണം. വനിത അംഗത്തി​െൻറ നിയമന കാലാവധി അഞ്ചുവർഷം/ 67 വയസ്സ് (ഏതാണോ ആദ്യം അതുവരെ). പ്രസിഡൻറ് തസ്തിയിൽ നിയമനകാലാവധി അഞ്ചുവർഷം/ 65 വയസ്സ് (ഏതാണോ ആദ്യം അതുവരെ). അപേക്ഷാഫോറത്തി​െൻറ മാതൃക കലക്ടറേറ്റുകളിലും ജില്ല സപ്ലൈ ഓഫിസുകളിലും ജില്ല ഉപഭോക്തൃ തർക്കപരിഹാര ഫോറങ്ങളിലും വെബ്സൈറ്റിലും ലഭിക്കും. സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അപേക്ഷ ജൂലൈ അഞ്ചിന് മുമ്പ് ജില്ല കലക്ടർക്ക് സമർപ്പിക്കണം. പ്രസിഡൻറ് തസ്തികയിലേക്ക് ഹൈകോടതി രജിസ്ട്രാർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.