വനാന്തരത്തിലൂടെ കാളപ്പുറത്ത് അരിയുമായി കുടകരത്തെി; പയ്യാവൂരില്‍ ഇനി ഉത്സവകാലം

ശ്രീകണ്ഠപുരം: കുടക്-മലയാളിബന്ധത്തിന്‍െറ കാഴ്ചയൊരുക്കുന്ന പയ്യാവൂര്‍ ശിവക്ഷേത്ര ഊട്ടുത്സവം നാളെ മുതല്‍ 24വരെ നടക്കും. കുടകില്‍നിന്ന് കാളപ്പുറത്ത് അരിയുമായി 27 കിലോമീറ്റര്‍ വനത്തിലൂടെ നടന്ന് കുടകര്‍ വെള്ളിയാഴ്ച വൈകീട്ടോടെ പയ്യാവൂരിലത്തെി. കുടകിലെ ബഹൂറിയന്‍, മുണ്ടയോടന്‍, തറവാടുകളിലെ അംഗങ്ങളാണ് അരിയുമായത്തെിയത്. ചെയ്യന്തണ, പാറാണെ, കമ്പ, ഇടുമ്പവഴി കാഞ്ഞിരക്കൊല്ലിയില്‍ പ്രവേശിച്ചാണ് കുടകര്‍ പയ്യാവൂരിലത്തെിയത്. പയ്യാവൂര്‍ കിരാതമൂര്‍ത്തിക്ക് ശനിയാഴ്ച രാവിലെ ആറിന് അരി സമര്‍പ്പിക്കും. തുടര്‍ന്ന് അരിയളവ് നടക്കുന്നതോടെ ഉത്സവദിനങ്ങള്‍ക്ക് തുടക്കമാകും. വൈകീട്ട് അഞ്ചിന് കലവറനിറക്കല്‍ ഘോഷയാത്ര, നാളെ വൈകീട്ട് പയ്യാവൂര്‍ ദേശവാസികളുടെയും കൈതപ്രം ദേശവാസികളുടെയും ഊട്ടുകാഴ്ച സമര്‍പ്പണം. 15ന് കാഞ്ഞിലേരി ദേശവാസികളുടെയും 21ന് ചേടിച്ചേരി വാസികളുടെയും ഊട്ടുകാഴ്ച സമര്‍പ്പണം. 20തിന് വീണ്ടും കുടകിലെ 20 ഗ്രാമങ്ങളില്‍നിന്നത്തെുന്ന ഗ്രാമവാസികളുടെ അരിസമര്‍പ്പണം. ദിവസവും വൈകീട്ട് അഞ്ചിന് തിടമ്പെഴുന്നള്ളത്തും തിരുനൃത്തവും നടക്കും. പൊന്നുംപറമ്പിലെ കുടക് സ്ഥാനത്താണ് ഉത്സവ സമാപനംവരെ കുടകര്‍ താമസിക്കുക. 22ന് മഹോത്സവദിനത്തില്‍ പുലര്‍ച്ചെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ നിരവധി നെയ്യമൃത് മഠങ്ങളില്‍ വ്രതശുദ്ധിയോടെ കഴിയുന്നവരുടെ നെയ്യൊപ്പിക്കല്‍ നടക്കും. തുടര്‍ന്ന് കുറുമാത്തൂര്‍ നമ്പൂതിരിയുടെ പൂര്‍ണ പുഷ്പാഞ്ജലി, ഉച്ചക്ക് രണ്ടിന് ആനപ്പുറത്ത് തിടമ്പെഴുന്നള്ളത്തും തിരുനൃത്തവും കോമരത്തച്ചന്‍െറയും നെയ്യമൃത്കാരുടെയും കുഴിയെടുപ്പില്‍ നൃത്തവും നടക്കും. വൈകീട്ട് നാലിന് ചൂളിയോട് നിവാസികളുടെ ഓമനക്കാഴ്ച ക്ഷേത്രത്തിലത്തെുന്നതോടെ കുടകര്‍ മടങ്ങും. 23ന് കളഭാട്ടം, നെയ്യാട്ടം, ഇളനീരാട്ടം. 24ന് പയ്യാറ്റുവയലില്‍ ആറാട്ടെഴുന്നള്ളത്ത്, രാത്രി ഏഴിന് തിരുനൃത്തത്തോടെ സമാപനം. എല്ലാദിവസവും ഉത്സവഭാഗമായി വിവിധ സാംസ്കാരിക പരിപാടികള്‍ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.