കണ്ണൂർ വിമാനത്താവളം ഉഡാൻ പദ്ധതിയിൽ

സാധാരണക്കാർക്കും ആഭ്യന്തര വിമാന യാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആരംഭിച്ചതാണ് ഉഡാൻ സ്വന്തംലേഖകൻ ന്യൂഡൽഹി: സാധാരണക്കാർക്കും ആഭ്യന്തര വിമാന യാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആരംഭിച്ച ഉഡാൻ (ഉഡേ ദേശ് കാ ആം നാഗരിക്) വിമാനയാത്രാ പദ്ധതിയിൽ കേരളവും. കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഉഡാൻ പദ്ധതിക്കു കീഴിൽ ആഭ്യന്തര സർവിസ് തുടങ്ങുന്നതിനുള്ള പദ്ധതിക്കു കേരളവും കേന്ദ്ര വ്യോമയാന മന്ത്രാലയവും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും തമ്മിൽ ത്രികക്ഷി ധാരണപത്രം ഒപ്പുെവച്ചു. കണ്ണൂർ വിമാനത്താവളത്തിൽനിന്ന് 2018 മുതൽ ഉഡാൻ സർവിസുകൾ തുടങ്ങുകയാണ് ലക്ഷ്യം. ചെറുനഗരങ്ങളെത്തമ്മിൽ ബന്ധിപ്പിച്ചാണ് ഉഡാൻ സർവിസുകൾ. കേന്ദ്ര സർക്കാറി​െൻറ വ്യോമയാന നയത്തി​െൻറ ഭാഗമായി ആരംഭിച്ച പദ്ധതിയിൽ 2500 രൂപയുണ്ടെങ്കിൽ ഒരു മണിക്കൂർ വിമാനയാത്ര സാധ്യമാകും. പദ്ധതിയിൽ പങ്കാളികളാകുന്ന വിമാന കമ്പനികൾക്കുണ്ടാകുന്ന നഷ്ടം നികത്തുന്ന ഫണ്ടിൽ (വയബിലിറ്റി ഗ്യാപ് ഫണ്ട്) 20 ശതമാനം വരെ കേരള സർക്കാറും ബാക്കി കേന്ദ്ര സർക്കാറും വഹിക്കുമെന്നും ധാരണപത്രത്തിൽ പറയുന്നു. സർവിസുകൾക്കുള്ള ഏവിയേഷൻ ടർബൈൻ ഫ്യൂവൽ ജി.എസ്.ടി ഒരു ശതമാനമാക്കുന്ന കാര്യത്തിലും ധാരണയായി. സംസ്ഥാന സർക്കാറിനുവേണ്ടി സിവിൽ ഏവിയേഷ​െൻറ ചുമതലയുള്ള പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയും കേന്ദ്ര സർക്കാറിനുവേണ്ടി സിവിൽ ഏവിയേഷൻ ജോയൻറ് സെക്രട്ടറി ഉഷാ പാധിയും എയർപോർട്ട് അതോറിറ്റിക്കുവേണ്ടി ചെയർമാൻ ഡോ. ഗുരുപ്രസാദ് മൊഹപത്രയും ധാരണപത്രത്തിൽ ഒപ്പുെവച്ചു. സിവിൽ ഏവിയേഷൻ സെക്രട്ടറി രാജീവ് നയൻ ചൗബേയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.