ആധാരമെഴുത്ത് അസോസിയേഷൻ ജില്ല സമ്മേളനം

കണ്ണൂർ: ഓൾ കേരള ആധാരമെഴുത്ത് അസോസിയേഷൻ ജില്ല സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ആധാരം എഴുത്തുകാർക്ക് ലഭിച്ചുവരുന്ന ക്ഷേമനിധി, പെൻഷൻ എന്നിവയിലെ അപാകതകളും ഓൺലൈൻ രജിസ്േട്രഷനിൽ നേരിടുന്ന ബുദ്ധിമുട്ടുകളും പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നൽകി. ജില്ല പ്രസിഡൻറ് പി.പി. വൽസലൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി, പി.കെ. വേലായുധൻ, കെ. രാജേന്ദ്രൻപിള്ള, സുധാകരൻ നായർ എന്നിവർ സംസാരിച്ചു. പഴയകാല അസോസിയേഷൻ സംസ്ഥാന നേതാക്കളെ ആദരിച്ചു. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് മന്ത്രി കാഷ് അവാർഡ് വിതരണം ചെയ്തു. ഭാരവാഹികൾ: എം.പി. ഉണ്ണികൃഷ്ണൻ (പ്രസി.), കെ. വേണുഗോപാലൻ, പി.വി.സുധ (വൈ. പ്രസി.), എം.വി. രമേശൻ (സെക്ര.), എം.കെ. ബാബുരാജ്, സുരേഷ് ഇരിട്ടി (ജോ.സെക്ര.), കുയിലോടൻ രമേശൻ (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.