ഇരിട്ടി: കുടിവെള്ളക്ഷാമം പരിഹരിക്കാൻ പായം പഞ്ചായത്തിൽ ജനകീയകൂട്ടായ്മയിൽ തടയണനിർമാണം തുടങ്ങി. തുലാവർഷം പ്രതികൂലമായ സാഹചര്യത്തിൽ പ്രദേശത്തെ ചെറുതും വലുതുമായ പുഴകളിലും തോടുകളിലും നിെരാഴുക്ക് കുറഞ്ഞതോടെയാണ് ജലസംരക്ഷണത്തിെൻറ ഭാഗമായി തടയണനിർമാണത്തിന് തുടക്കംകുറിച്ചത്. പഞ്ചായത്തിലെ 18 വാർഡിലായി എണ്ണൂറോളം തടയണ നിർമിക്കാനാണ് പഞ്ചായത്തിെൻറ തീരുമാനം. കഴിഞ്ഞവർഷം മേഖലയിൽ കനത്ത കുടിവെള്ളക്ഷാമം നേരിട്ടതിെൻറ പശ്ചാത്തലത്തിലാണ് ഇത്തവണ കൂടുതൽ തടയണനിർമാണത്തിന് നടപടികൾ സ്വീകരിച്ചത്. വിളമന തോടിന് കുറുകെ നിർമിക്കുന്ന തടയണയുടെ ഉദ്ഘാടനം സണ്ണി ജോസഫ് എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എൻ. അശോകൻ അധ്യക്ഷത വഹിച്ചു. വി.കെ. േപ്രമരാജൻ, മനീഷ, ചന്തുവൈദ്യർ, ബാബു കറ്റാട് എന്നിവർ സംസാരിച്ചു. മാടത്തിയിൽ ജില്ല പഞ്ചായത്ത് അംഗം സുരേഷ്ബാബുവും ചീങ്ങാകുണ്ടത്ത് േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ.ടി. റോസമ്മയും തടയണനിർമാണം ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.