കഞ്ചാവ് വിൽപനസംഘത്തിലെ കണ്ണികൾ പിടിയിൽ

കേളകം: ക്രിസ്മസ്, ന്യൂ ഇയർ സ്‌പെഷൽ എൻഫോഴ്‌സ്‌മ​െൻറ് ഡ്രൈവി​െൻറ ഭാഗമായി പേരാവൂർ റേഞ്ച് എക്‌സൈസ് പ്രിവൻറിവ് ഓഫിസർ എം.പി. സജീവ​െൻറ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ കേളകം മേഖലയിലെ കഞ്ചാവ് വിതരണ കണ്ണികൾ എക്‌സൈസ് സംഘത്തി​െൻറ പിടിയിലായി. ബുധനാഴ്ച രാത്രി പത്തരയോടെ വെള്ളൂന്നിയിൽ കഞ്ചാവുസംഘം തമ്പടിക്കുന്ന രഹസ്യകേന്ദ്രം കണ്ടെത്തിയാണ് റെയ്ഡ് നടത്തിയത്. കേളകം ടൗണിലും സ്‌കൂൾപരിസരങ്ങളിലുമായി വിദ്യാർഥികൾക്കും യുവാക്കൾക്കും കഞ്ചാവ് വിതരണം നടത്തുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായവർ. പ്രായപൂർത്തിയാകാത്തവർവരെ ഉൾപ്പെട്ട സംഘത്തി​െൻറ പക്കൽ നിന്ന് 12 ഗ്രാം കഞ്ചാവ് പിടികൂടി. പിന്നീട് കേസെടുത്ത് ജാമ്യത്തിൽ വിട്ടു. ഇവർക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന സംഘങ്ങൾകൂടി ഉടൻ വലയിലാകുമെന്ന് എക്‌സൈസ് അധികൃതർ അറിയിച്ചു. പ്രിവൻറിവ് ഓഫിസർ കെ.പി. പ്രമോദ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ സി.എം. ജയിംസ്, വി.എൻ. സതീഷ്, കെ. ബൈജേഷ്, ശിവദാസൻ പി.എസ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.