പേരാവൂര്‍: മലയോര ഹൈവേയുടെ ഭാഗമായ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയത് പാലപ്പുഴ-ചെന്തോട് കലുങ്ക് പുതുക്കിപ്പണിയാതെ. കാല്‍നൂറ്റാണ്ട് മുമ്പ് പാലപ്പുഴ-പെരുമ്പുന്ന റോഡില്‍ നിര്‍മിച്ച കലുങ്ക് അതേപടി നിലനിര്‍ത്തിയാണ് ഇപ്പോള്‍ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. 12 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന മലയോര ഹൈവേയിലാണ് പകുതിമാത്രം വീതിയുള്ള കലുങ്കുള്ളത്. ഇതുസംബന്ധിച്ച് നാട്ടുകാര്‍ ഉള്‍പ്പെടെ ജനപ്രതിനിധികള്‍ പൊതുമരാമത്ത് അധികൃതരോട് പറഞ്ഞിരുന്നുവെങ്കിലും ഇത് തങ്ങളുടെ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നായിരുന്നു അധികൃതരുടെ വാദം. മഴക്കാലത്ത് കലുങ്കിെൻറ മുകളില്‍വരെ വെള്ളം കയറാറുണ്ട്. കലുങ്ക് പൊളിച്ചുനീക്കി ഉയരം വര്‍ധിപ്പിച്ച് പുനര്‍നിര്‍മിക്കേണ്ടതായിരുന്നു. ഇരുവശവും റോഡിന് ഉയരക്കൂടുതല്‍ ഉള്ളതിനാല്‍ മഴക്കാലത്ത് കലുങ്ക് പൂര്‍ണമായും വെള്ളത്തിനടിയിലാകും. കലുങ്ക് പുനര്‍നിര്‍മിക്കാതെ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കരുതെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും എടൂര്‍ ആറളം മുതല്‍ മണത്തണവരെയുള്ള മലയോര ഹൈവേ നിര്‍മാണം പൂര്‍ത്തിയായി. കലുങ്ക് പുനര്‍നിര്‍മിച്ചില്ലെങ്കില്‍ അപകടത്തിനും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.