പുഴസമ്മേളനവും പരിസ്ഥിതിഗാന കവിതാലാപനമത്സരവും

കണ്ണൂർ: ജില്ല പഞ്ചായത്തി​െൻറ ആഭിമുഖ്യത്തിൽ നടക്കുന്ന സമഗ്ര പുഴസംരക്ഷണ കർമപരിപാടിയായ അഴുക്കിൽനിന്ന് അഴുക്കിലേക്ക് പദ്ധതിയുടെ ഭാഗമായുള്ള ആദ്യ പുഴസമ്മേളനം 18ന് വളപട്ടണം പാലത്തിന് താഴെ നടക്കും. ഉച്ച രണ്ടു മുതൽ പരിസ്ഥിതിസംരക്ഷണ സന്ദേശമുൾക്കൊള്ളുന്ന ഗാനങ്ങളുടെയും കവിതകളുടെയും ആലാപനമത്സരവും നടക്കും. പ്രായഭേദമന്യേ എല്ലാവർക്കും മത്സരത്തിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ 0497 2768260 എന്ന നമ്പറിൽ 18-ന് ഉച്ചക്ക് 12ന് മുമ്പ് രജിസ്റ്റർ ചെയ്യണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.