കാസർകോട്: നേരത്തെ ദേശീയപാതയുടെ ഭാഗമായിരുന്ന സ്ഥലം വളവ് ഒഴിവാക്കാൻ പാത വഴിമാറ്റിയപ്പോൾ റവന്യൂ വകുപ്പ് തിരിച്ചുപിടിച്ച് ആയുർവേദ ആശുപത്രിക്ക് വിട്ടുകൊടുക്കുകയായിരുന്നു. 1999ൽ ആശുപത്രി നിർമിച്ചപ്പോൾ പഴയ റോഡ് ഉൾപ്പെട്ട ഭൂമി അളന്ന്തിട്ടപ്പെടുത്താതെ കെട്ടിടത്തിന് ചുറ്റും മാത്രമായി മതിൽ നിർമിച്ചതാണ് ഭൂമി സംബന്ധിച്ച തർക്കത്തിനും എതിർപ്പിനും വഴിയൊരുക്കിയത്. ഭൂമിയുടെ വിസ്തൃതി കണക്കിലെടുക്കാതെ എൻജിനീയർ തയാറാക്കിയ പ്ലാൻ പ്രകാരം കെട്ടിടത്തിന് ചുറ്റുമായി മതിൽ നിർമിക്കുകയായിരുന്നു. ഇതോടെ ആശുപത്രിക്ക് അവകാശപ്പെട്ട ഭൂമിയുടെ പകുതിയിലേറെയും പുറത്തായി. ഇതിലൂടെ പോകുന്ന, പഴയ ദേശീയപാതയുടെ ഭാഗമായിരുന്ന റോഡ് പൊതുവഴിയായി നാട്ടുകാർ ഉപയോഗിക്കുന്നുണ്ട്. ഇൗ റോഡരികിൽ ആരാധനാലയത്തിെൻറ ഭണ്ഡാരവും സ്ഥാപിച്ചിട്ടുണ്ട്. തട്ടുകടകൾ പ്രവർത്തിപ്പിക്കാനും സ്വകാര്യ വ്യക്തികളുടെ വീടുകളിലേക്ക് റോഡുണ്ടാക്കാനും മാലിന്യം തള്ളാനും മറ്റുമായി ഭൂമി ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണ് ഭൂമി അളന്നുതിട്ടപ്പെടുത്തി സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി അധികൃതർ കലക്ടറുടെ സഹായം തേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.