തില്ലങ്കേരിയിൽ ബസിടിച്ച്​ വൈദ്യുതിത്തൂൺ തകർന്നു

ഉരുവച്ചാൽ: തില്ലങ്കേരിയിൽ ബസിടിച്ച് വൈദ്യുതി തൂൺ തകർന്നു. കഴിഞ്ഞദിവസം വൈകീട്ട് നാലരയോടെ തില്ലങ്കേരി ടൗണിൽ കാക്കയങ്ങാടുനിന്നും ഉരുവച്ചാൽ ഭാഗത്തേക്ക് പോവുകയായിരുന്ന േശ്രയസ് ബസാണ് അപകടത്തിൽപെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കേബിൾ ലൈൻ ബസി​െൻറ മുകളിൽ കുടുങ്ങുകയും ബസ് മുന്നോെട്ടടുത്തപ്പോൾ വലിഞ്ഞുമുറുകി പോസ്റ്റ് മറിയുകയുമായിരുന്നു. സമീപത്തുണ്ടായിരുന്ന സ്ത്രീ ഓടി മാറിയതിനാൽ അപകടം ഒഴിവായി. ഒരു കടയുടെ ബോർഡിനും മറ്റും ചെറിയ നാശം സംഭവിച്ചു. കടവരാന്തയിൽ നിൽക്കുകയായിരുന്നവർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.