ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണം ^സി.പി.എം പെരിങ്ങോം ഏരിയ സമ്മേളനം

ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണം -സി.പി.എം പെരിങ്ങോം ഏരിയ സമ്മേളനം ചെറുപുഴ: പെരിങ്ങോം, എരമം-കുറ്റൂര്‍, കാങ്കോല്‍-ആലപ്പടമ്പ്, ചെറുപുഴ, പെരിങ്ങോം--വയക്കര പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ വര്‍ഷങ്ങളായി നിലനില്‍നില്‍ക്കുന്ന ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്ന് സി.പി.എം പെരിങ്ങോം ഏരിയ സമ്മേളന പ്രമേയം ആവശ്യപ്പെട്ടു. ഏരിയ സെക്രട്ടറിയായി സി. സത്യപാലനെ തെരഞ്ഞെടുത്തു. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറാണ് സി. സത്യപാലന്‍. പെരിങ്ങോം സർവിസ് സഹകരണ ബാങ്ക് മൈതാനിയില്‍ നടന്ന സമാപന സമ്മേളനം കേന്ദ്ര കമ്മിറ്റിയംഗം മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. സി. സത്യപാലന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ടി.വി. രാജേഷ് എം.എല്‍.എ, ജില്ല സെക്രേട്ടറിയറ്റംഗങ്ങളായ സി. കൃഷ്ണന്‍ എം.എല്‍.എ, വി. നാരായണന്‍, ജില്ല കമ്മിറ്റിയംഗം എം. ഷാജര്‍, കെ.വി. ഗോവിന്ദന്‍, കെ.കെ. കൃഷ്ണന്‍, പി. ശശിധരന്‍, പി.വി. തമ്പാന്‍ എന്നിവര്‍ സംസാരിച്ചു. കെ.പി. നഗര്‍ കേന്ദ്രീകരിച്ച് ചുവപ്പ് വളൻറിയര്‍ മാര്‍ച്ചും പ്രകടനവും നടന്നു. കെ.പി.ആര്‍. പണിക്കര്‍ ഗായകസംഘത്തി​െൻറ ഗാനമേള അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.