അഴിയൂര്‍ ബൈപാസ്: പ്രതിഷേധ സംഗമം 13ന്

മാഹി: കമ്പോള വിലയും പുനരധിവാസവും മുന്‍‌കൂര്‍ പ്രഖ്യാപിക്കാതെ നിർദിഷ്ട തലശ്ശേരി-മാഹി ബൈപാസിലെ അഴിയൂര്‍ ഭാഗത്തെ ഭൂവുടമകള്‍ ഒരു രേഖയും ഒരിടത്തും സമര്‍പ്പിക്കേണ്ടതില്ലെന്ന് ദേശീയപാത കര്‍മസമിതി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു. റവന്യൂ വകുപ്പി​െൻറയും ദേശീയപാത അതോറിറ്റിയുടെയും വഞ്ചനാനയത്തിനെതിരെ അഴിയൂര്‍ മേഖലയിലെ സ്ഥലവും വീടും കച്ചവട സ്ഥാപനങ്ങളും നഷ്ടപ്പെടുന്നവരുടെ പ്രതിഷേധ സംഗമം 13ന് വൈകീട്ട് നാലിന് അഴിയൂര്‍ ജി.ജെ.ബി സ്കൂളില്‍ ചേരും. പി.കെ. നാണു അധ്യക്ഷത വഹിച്ചു. ആയിഷ ഉമ്മർ, എ.ടി. മഹേഷ്‌, പ്രദീപ്‌ ചോമ്പാല, പി.കെ. കുഞ്ഞിരാമൻ, കെ. കുഞ്ഞിരാമൻ, പി. സുരേഷ്, പി.കെ. നാണു, പറമ്പത്ത് ഉമ്മർ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.