പെരിങ്ങത്തൂർ: ഡിസംബർ 15, 16, 17 തീയതികളിൽ ചെണ്ടയാട് നടക്കുന്ന സി.പി.എം പാനൂർ ഏരിയ സമ്മേളനത്തിെൻറ ഭാഗമായി നടന്നു. പുരോഗമന കലാസാഹിത്യ വേദി സംസ്ഥാന സെക്രട്ടറി കെ.ഇ.എൻ. കുഞ്ഞഹമ്മദ് ഉദ്ഘാടനംചെയ്തു. ഇന്ന് വെറും കൊലയല്ല കൊലരതിയാണ് സംഘ്പരിവാർ ശക്തികൾ രാജ്യത്ത് ആസൂത്രണംചെയ്യുന്നതെന്നും അതിെൻറ ഒടുവിലത്തെ ഉദാഹരണമാണ് രാജസ്ഥാനിൽ കാണാൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം പാനൂർ ഏരിയ കമ്മിറ്റിയംഗം എം. സുധാകരൻ അധ്യക്ഷതവഹിച്ചു. ദേശാഭിമാനി െറസിഡൻറ് എഡിറ്റർ പി.എം. മനോജ് പ്രഭാഷണം നടത്തി. സി.പി.എം ജില്ല കമ്മിറ്റിയംഗം പി. ഹരീന്ദ്രൻ, ഏരിയ സെക്രട്ടറി കെ.കെ. പവിത്രൻ, കെ.ഇ. കുഞ്ഞബ്ദുല്ല, ഇ. വിജയൻ എന്നിവർ സംസാരിച്ചു. കരിയാട് ലോക്കൽ സെക്രട്ടറി വി.കെ. ശശിധരൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.