തലശ്ശേരി: കേരള ഫോക്ലോർ അക്കാദമി നഗരസഭയുടെ സഹകരണത്തോടെ തലേശ്ശരിയിൽ ഡിസംബർ 12, 13, 14 തീയതികളിൽ സംഘടിപ്പിക്കുന്ന മാപ്പിള കലോത്സവത്തിൽ കുത്തുറാത്തീബ് ഉൾപ്പെടുത്തിയത് അപലപനീയമാണെന്ന് മുസ്ലിം യൂത്ത്ലീഗ് തലശ്ശേരി മണ്ഡലം കമ്മിറ്റി അറിയിച്ചു. ഇസ്ലാമികവിശ്വാസികളിൽ ചിലർ നടത്തുന്ന ഇൗ ആചാരം പ്രദർശനകലയാക്കി കാണാവുന്ന ഒന്നല്ല. ഇസ്ലാമികവിശ്വാസത്തെ പൊതുസമൂഹത്തിൽ ഇത് തെറ്റിദ്ധരിപ്പിക്കും. ഇത്തരം പരിപാടികളിൽനിന്ന് ഫോക്ലോർ അക്കാദമി പിന്മാറണമെന്ന് യൂത്ത്ലീഗ് മണ്ഡലം പ്രസിഡൻറ് തസ്ലീം ചേറ്റംകുന്നും ജനറൽ സെക്രട്ടറി റഷീദ് തലായിയും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.