തലശ്ശേരി: തിരുവങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഭൗതികവും അക്കാദമികവുമായ വികസന പദ്ധതികൾ നടപ്പാക്കുന്നതിെൻറ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. 'വികസന പരിപ്രേക്ഷ്യവും മാസ്റ്റർ പ്ലാനും' എന്ന വിഷയത്തിൽ സ്കൂൾ അങ്കണത്തിൽ നടന്ന സെമിനാർ അഡ്വ. എ.എൻ. ഷംസീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ സി.കെ. രമേശൻ അധ്യക്ഷത വഹിച്ചു. സ്കൂൾ വെബ്സൈറ്റ് ഉദ്ഘാടനം നഗരസഭ ചെയർമാൻ നിർവഹിച്ചു. കായിക പ്രതിഭകൾക്കുള്ള അനുമോദനവും പ്ലാൻ നിർമിച്ച സെറ്റ് സ്ക്വയർ ഗ്രൂപ്പിനുള്ള പി.ടി.എ ഉപഹാര സമർപ്പണവും നഗരസഭ വൈസ് ചെയർമാൻ നജ്മ ഹാഷിം നിർവഹിച്ചു. പ്രിൻസിപ്പൽ എ.കെ. അബ്ദുൽ ലത്തീഫ് പ്രോജക്ട് വിശദീകരിച്ചു. അക്കാദമിക് മാസ്റ്റർ പ്ലാൻ റിപ്പോർട്ട് ഹെഡ്മിസ്ട്രസ് പി.കെ. ഗീത അവതരിപ്പിച്ചു. നഗരസഭാംഗങ്ങളായ എം. വേണുഗോപാലൻ മാസ്റ്റർ, വാഴയിൽ ലക്ഷ്മി, പി.പി. സാജിത, പി. രമേഷ്, എ.വി. ശൈലജ, തലശ്ശേരി സൗത്ത് എ.ഇ.ഒ പി.പി. സനകൻ, വി.എം. സുകുമാരൻ, അഡ്വ. സി.ടി. സജിത്ത്, സി.വി. സുധാകരൻ, കെ.കെ. നാരായണൻ, എ.കെ. മുസ്തഫ, പി.കെ. ആശ, സി. ഉമേഷ്, കെ. വിനോദിനി, ടി. പ്രദീപൻ എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡൻറ് ഭാസ്കരൻ കൂരാറത്ത് സ്വാഗതവും ടി.കെ. ഷാജ് നന്ദിയും പറഞ്ഞു. സ്കൂൾ പി.ടി.എയും സ്റ്റാഫ് കൗൺസിലും ചേർന്ന് സമഗ്രമായ ഭൗതിക-അക്കാദമിക് മാസ്റ്റർ പ്ലാൻ തയാറാക്കിയിട്ടുണ്ട്. ഇതിനായി മൂന്നു നിലകളിൽ എട്ട് ബ്ലോക്കുകൾക്കുവേണ്ടി കെട്ടിടം നിർമിക്കും. ഹൈസ്കൂൾ വിഭാഗത്തിന് 24 ക്ലാസ് മുറികളും ഹയർ െസക്കൻഡറിക്ക് ആറ് ക്ലാസ് മുറികളും ഉണ്ടാകും. കൂടാതെ ലാബ് സൗകര്യം, ടോയ്ലറ്റ്, വിവിധ ക്ലബുകൾക്ക് ആവശ്യമായ മുറികൾ, കോൺഫറൻസ് ഹാൾ, അഡ്മിനിസ്ട്രേഷൻ, ഒാഫിസ് സൗകര്യം തുടങ്ങിയവയും ഉണ്ടാകും. 12.46 കോടി രൂപയുടെ ബൃഹത്തായ വികസന പദ്ധതിക്കാണ് രൂപംനൽകിയിട്ടുള്ളത്. എം.പി, എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ വികസന ഫണ്ടിൽനിന്നും കിഫ്ബി തുടങ്ങിയ ഫണ്ടുകളിൽ നിന്നുമാണ് തുക കണ്ടെത്താൻ ശ്രമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.