കണ്ണൂര്‍: ധാര്‍മികശോഷണവും സാമൂഹിക പ്രശ്‌നങ്ങളും അഴിഞ്ഞാടുന്ന കാലിക യുഗത്തിെൻറ പരിഹാരം മതബോധമാണെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്ത് ഇസ്‌ലാമിക് കോളജിെൻറ രണ്ടാം സനദ്ദാന- വാര്‍ഷിക പ്രഭാഷണ പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡൻറ് പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ദാറുല്‍ ഹസനാത്ത് രക്ഷാധികാരി അസ്‌ലം തങ്ങള്‍ അല്‍ മശ്ഹൂര്‍ അധ്യക്ഷത വഹിച്ചു. സമസ്ത സെക്രട്ടറി പി.പി. ഉമര്‍ മുസ്‌ലിയാര്‍ ആര്‍ട്‌സ് ഫെസ്റ്റ് ലോഗോ പ്രകാശനവും വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി മാഗസിന്‍ പ്രകാശനവും നിര്‍വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.