തകർന്ന റോഡ് ശ്രമദാനത്തിലൂടെ ഗതാഗതയോഗ്യമാക്കി

കൂത്തുപറമ്പ്: തകർന്ന റോഡ് ശ്രമദാനത്തിലൂടെ ഗതാഗതയോഗ്യമാക്കി നാട്ടുകാർ മാതൃകയായി. നീർവേലിക്കടുത്ത ഏളക്കുഴി കോറമുക്ക് വയൽ റോഡാണ് പഴശ്ശിരാജ സാംസ്കാരിക സമിതി പ്രവർത്തകരുടെ നേതൃത്വത്തിൽ ഗതാഗതയോഗ്യമാക്കിയത്. മട്ടന്നൂർ നഗരസഭ പരിധിയിലുൾപ്പെടുന്ന റോഡ് വർഷങ്ങളായി അവഗണനയിലായിരുന്നു. 600 മീറ്ററോളം നീളമുള്ള റോഡിന് നാലു മീറ്റർ വീതിയുണ്ട്. നാട്ടുകാർ സ്ഥലം വിട്ടുനൽകിയതിനുശേഷം പകുതിഭാഗത്തെ പണി ആദ്യഘട്ടത്തിൽ തുടങ്ങിയെങ്കിലും പിന്നീട് നിലക്കുകയായിരുന്നു. നാട്ടുകാർ വർഷാവർഷം ശ്രമദാനം നടത്തിയാണ് റോഡ് ഗതാഗതയോഗ്യമാക്കുന്നത്. കെ. ബാബു, പി.വി. ബിജു, കെ.പി. സജിത്ത്, പി. സതീശൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.