ഉത്തരമേഖല അമച്വർ നാടകമത്സരം

പയ്യന്നൂർ: തായിനേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തി​െൻറ ഭാഗമായി 2018 െഫബ്രുവരി ആദ്യവാരത്തിൽ നടത്തുന്നു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ നാടകസംഘങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഒന്നാം സമ്മാനമായി 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും, രണ്ടാം സമ്മാനമായി 15,000 രൂപയും പ്രശസ്തിപത്രവും ഫലകവും നൽകും. മികച്ച നടൻ, നടി, സംവിധായകൻ എന്നിവർക്കും അവാർഡ് നൽകും. തെരഞ്ഞെടുക്കപ്പെടുന്ന നാടകസംഘങ്ങൾക്ക് 10,000 രൂപ വീതം അവതരണചെലവ് നൽകും. പൂരിപ്പിച്ച അപേക്ഷകളും സ്ക്രിപ്റ്റും ഈമാസം 31ന് മുമ്പ് കൺവീനർ, കലാ സാംസ്കാരികം, തായിനേരി മുച്ചിലോട്ട് പെരുങ്കളിയാട്ടം, തായിനേരി, പയ്യന്നൂർ പി.ഒ 670307 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 94473 94584, 97449 69644. അപേക്ഷാഫോറവും നിബന്ധനകളും www.thayinerimuchilot.com എന്ന വെബ്സൈറ്റിൽ ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.