ബസ് ജീവനക്കാരുടെ സത്യസന്ധതക്ക് നാടി​െൻറ ആദരം

പാനൂർ: ബസ് ജീവനക്കാരുടെ സത്യസന്ധതക്ക് നാടി​െൻറ ആദരവ്. തലശ്ശേരി--പാലത്തായി--കടവത്തൂർ റൂട്ടിലോടുന്ന അക്ഷയ് ബസിലെ ജീവനക്കാരാണ് കഴിഞ്ഞദിവസം ബസിൽ മറന്നുവെച്ച തുകയും രേഖകളും അടങ്ങിയ ബാഗ് മടക്കിനൽകി മാതൃകയായത്. 20,000 രൂപയും ആധാരവും അടങ്ങിയ ബാഗ് ഉടമസ്ഥൻ കെ. പത്മനാഭൻ മാസ്റ്റർക്ക് തിരിച്ചുനൽകി. ഡ്രൈവർ വിശോഭ്, കണ്ടക്ടർ നിധിൻ, സുമേഷ് എന്നിവരെ പാലത്തായി എഴാം വാർഡ് വികസന സമിതി ആദരിച്ചു. നഗരസഭ വൈസ് ചെയർമാൻ എം.കെ. പത്മനാഭൻ മാസ്റ്റർ ജീവനക്കാർക്ക് ഉപഹാരങ്ങൾ നൽകി. വട്ടക്കണ്ടി നാണു, പി. ബിജോയ്, സജീവ് തെയോത്ത്, എം.കെ. പ്രേമൻ, ടി.പി. ബാലൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.