ജില്ല കേരളോത്സവം കൂടാളിയിൽ തുടങ്ങി

മട്ടന്നൂര്‍: ജില്ല കേരളോത്സവം കൂടാളി ഹയർ സെക്കന്‍ഡറി സ്‌കൂളില്‍ ഇ.പി. ജയരാജന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. യുവജന ക്ഷേമ ബോര്‍ഡംഗം ബിജു കണ്ടക്കൈ, കെ.പി. ജയബാലന്‍, വി.കെ. സുരേഷ്ബാബു, കെ. മഹിജ, കെ. നാണു, അന്‍സാരി തില്ലങ്കേരി, എന്‍.ടി. റോസമ്മ, എം. രാജന്‍, എ. പങ്കജാക്ഷന്‍, പി. പുരുഷോത്തമന്‍, ടി. പ്രഭാവതി, പി. പ്രണീത, സരിന്‍ ശശി, വി. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കൂടാളി പഞ്ചായത്ത് പ്രസിഡൻറ് പി.പി. നൗഫല്‍ സ്വാഗതം പറഞ്ഞു. കോയാടന്‍ചാലില്‍നിന്ന് കൂടാളിയിലേക്ക് സാംസ്‌കാരിക ഘോഷയാത്രയുമുണ്ടായി. കായിക മത്സരങ്ങളും സ്‌റ്റേജിതര മത്സരങ്ങളുമാണ് ശനിയാഴ്ച നടന്നത്. കലാമത്സരങ്ങള്‍ ഞായറാഴ്ച നടക്കും. രാവിലെ 8.30 മുതല്‍ സ്‌കൂള്‍ ഗ്രൗണ്ടിലാണ് കായിക മത്സരങ്ങള്‍ നടന്നത്. കൂടാളി ഹൈസ്‌കൂളിലെ സുകുമാര്‍ അഴീക്കോട് നഗറില്‍ ഉപന്യാസ രചന, കഥാരചന, കവിത രചന, എം.എഫ്. ഹുസൈന്‍ നഗറില്‍ ചിത്രരചന, കാര്‍ട്ടൂണ്‍, ക്ലേ മോഡലിങ്, ഡോ. എ.പി.ജെ. അബ്ദുൽകലാം നഗറില്‍ ക്വിസ് മത്സരം എന്നിവയും നടന്നു. ഞായറാഴ്ച മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍, മൃണാളിനി സാരാഭായ്, ഉസ്താദ് ബിസ്മില്ല ഖാന്‍, കെ. രാഘവന്‍ മാസ്റ്റര്‍, കലാഭവന്‍ മണി, പി.ജെ. ആൻറണി എന്നിവരുടെ പേരിലുള്ള ആറ് വേദികളിലായാണ് സ്‌റ്റേജിനങ്ങള്‍ അരങ്ങേറുക. സമാപന സമ്മേളനം ഉച്ച മൂന്നിന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. മുകേഷ് എം.എല്‍.എ, കലക്ടര്‍ മിര്‍ മുഹമ്മദലി എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.