ഉദ്യോഗസ്​ഥർ കാത്തിരുന്നു; മന്ത്രി വന്നില്ല​

കണ്ണൂർ: സർക്കാർ ഉദ്യോഗസ്ഥർക്ക് വൈദ്യസഹായമെത്തിക്കുന്നതിനുള്ള ഡോക്ടർ അറ്റ് ഒാഫിസ് പരിപാടിയുടെ ഭാഗമായി ആരോഗ്യമന്ത്രിയുടെ വാക്കുകൾക്കായി ഉദ്യോഗസ്ഥർ കാത്തിരുന്നെങ്കിലും ചടങ്ങിൽ പെങ്കടുക്കാതെ മന്ത്രി പോയി. മന്ത്രി മടങ്ങിയത് അറിയാതെ ഏറെനേരം കാത്തിരുന്ന് മുഷിഞ്ഞ ഉദ്യോഗസ്ഥരിൽ പലരും പാതിദിവസം പാഴായെന്ന പരാതിയോടെ മടങ്ങുകയായിരുന്നു. ഡോക്ടർ അറ്റ് ഹോം പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനമാണ് കണ്ണൂർ കലക്ടറേറ്റിൽ നടന്നത്. ആരോഗ്യമന്ത്രി കെ.കെ. ശൈലജ പെങ്കടുക്കുന്ന പരിപാടിയിൽ സംബന്ധിക്കുന്നതിനായി വിവിധ വകുപ്പുകളിലെ മേധാവിമാർക്കും ജീവനക്കാർക്കും പ്രത്യേകം നിർദേശം നൽകിയിരുന്നു. ക്ലിനിക്കി​െൻറ ഉദ്ഘാടനത്തിനുശേഷം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മന്ത്രി സംസാരിക്കുമെന്നും അറിയിച്ചിരുന്നു. 2.30ന് നിശ്ചയിച്ചിരുന്ന പരിപാടിക്ക് ജീവനക്കാരെത്തി ഒരു മണിക്കൂർ പിന്നിട്ടിട്ടാണ് മന്ത്രി എത്തിയത്. ക്ലിനിക്കി​െൻറ ഉദ്ഘാടനം കഴിഞ്ഞയുടനെ ഉദ്യോഗസ്ഥർ ഹാളിലെത്തി കാത്തിരിക്കുകയായിരുന്നു. എന്നാൽ, മറ്റു പരിപാടികളിൽ പെങ്കടുക്കുന്നതിനായി മന്ത്രി ഹാളിലെത്താതെ മടങ്ങുകയായിരുന്നു. മന്ത്രി മടങ്ങിയതറിയാതെ മുക്കാൽ മണിക്കൂറോളം കാത്തിരുന്നാണ് ഉദ്യോഗസ്ഥർ സ്ഥലംവിട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.