കാസർകോട്: മത്സരിച്ച മൂന്നിനങ്ങളിൽ ഒന്നാംസ്ഥാനം നേടി ടി.വി. ആര്യയും കെ.എം. ഹസനും കലോത്സവതാരങ്ങളായി. ഹയർ സെക്കൻഡറി വിഭാഗം ഭരതനാട്യം, കുച്ചിപ്പുടി, നാടോടിനൃത്തം എന്നിവയിൽ എ ഗ്രേഡുമായി ഒന്നാംസ്ഥാനം നേടിയ നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി ആര്യ 15 പോയൻറുമായാണ് മേളയുടെ താരമായത്. നായന്മാർമൂല തൻബിഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ പത്താംതരം വിദ്യാർഥിയായ ഹസൻ പെൻസിൽ ഡ്രോയിങ്, ഒായിൽ പെയിൻറിങ്, അറബിക് പോസ്റ്റർ രചന എന്നിവയിൽ എ ഗ്രേഡുമായി ഒന്നാം സ്ഥാനവും വാട്ടർ കളർ പെയിൻറിങ്ങിൽ എ ഗ്രേഡുമായി രണ്ടാം സ്ഥാനവും നേടി 20 പോയൻറുമായാണ് തിളങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.