പയ്യന്നൂർ: ചെറുതാഴം ഗവ. ഹയർസെക്കൻഡറി സ്കൂൾ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്തി മികവിെൻറ കേന്ദ്രമാക്കാനുള്ള പദ്ധതിയായി. മണ്ഡലത്തിൽ ഒന്ന് എന്നതോതിൽ കല്യാശ്ശേരി മണ്ഡലത്തിൽ ടി.വി. രാജേഷ് എം.എൽ.എയുടെ നിർദേശാനുസരണം െതരഞ്ഞെടുക്കപ്പെട്ട ഇവിടെ 15 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾക്ക് പി.കെ. ശ്രീമതി എം.പി ശിലയിട്ടു. ആദ്യഘട്ടത്തിൽ ടി.വി. രാജേഷ് എം.എൽ.എ മുഖേന ലഭിച്ച 2.93 കോടി രൂപ ചിലവിൽ 20 ഹൈടെക് മുറികൾ ഉൾപ്പെടുന്ന കെട്ടിടം നിർമിക്കും. ചടങ്ങിൽ ടി.വി. രാജേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എൻ. രാജേഷ്, പ്രഥമാധ്യാപിക പ്രേമജയ, പി.വി. ഗംഗാധരൻ, ടി.വി. ഉണ്ണികൃഷ്ണൻ, പി. ദാമോദരൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.