ക്രിക്കറ്റ്​ മത്സരം

തലശ്ശേരി: നഗരസഭ 150ാം വാർഷികത്തോടനുബന്ധിച്ച് ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ് തലശ്ശേരിയും കോസ്മോസ് ക്രിക്കറ്റ് ക്ലബ് ചേറ്റംകുന്നും തമ്മിൽ സംഘടിപ്പിച്ചു. കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നഗരസഭ ചെയർമാൻ സി.കെ. രമേശൻ ഉദ്ഘാടനം ചെയ്തു. ജില്ല ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് കെ.പി. സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. നഗരസഭാംഗങ്ങളായ പി.വി. വിജയൻ, പി.പി. സാജിത, എൻ. അജേഷ്, അഭിമന്യു എന്നിവർ സംസാരിച്ചു. സംഘാടകസമിതി കൺവീനർ സി.പി. സുമേഷ് സ്വാഗതവും ജില്ല ക്രിക്കറ്റ് അസോസിയേഷൻ ട്രഷറർ എ.സി.എം. ഫിജാസ് അഹമ്മദ് നന്ദിയും പറഞ്ഞു. ഭക്ഷ്യധാന്യ വ്യാപാരമേഖലക്ക് ഇന്ന് അവധി തലശ്ശേരി: നബിദിനം പ്രമാണിച്ച് വെള്ളിയാഴ്ച തലശ്ശേരിയിലെ ഭക്ഷ്യധാന്യ വ്യാപാരമേഖലക്ക് അവധിയായിരിക്കുമെന്ന് തലേശ്ശരി ഫുഡ് ഗ്രെയിൻസ് മർച്ചൻറ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എ.കെ. സക്കരിയ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.