തീയിലൂടെ ഞാൻ നടന്നു; പക്ഷേ, വെന്തില്ല ^സി.വി

തീയിലൂടെ ഞാൻ നടന്നു; പക്ഷേ, വെന്തില്ല -സി.വി കാഞ്ഞങ്ങാട്: ''തീയിലൂടെയാണ് ഞാൻ നടന്നത്. പക്ഷേ, വെന്തില്ല. ഒരുപാട് പ്രയാസങ്ങളും പ്രതിസന്ധികളും തരണംചെയ്താണ് ഇവിടെവരെ എത്തിയത്'' --മാനവസംസ്‌കൃതി ജില്ല കമ്മിറ്റി സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിൽ മറുപടിപ്രസംഗത്തിൽ എഴുത്തുകാരൻ സി.വി. ബാലകൃഷ്ണൻ പറഞ്ഞു. ത​െൻറജീവിതം വലിയ യാത്രയായിരുന്നു. ഒരുപാടാളുകൾ കൂടെയുണ്ടെന്ന് ഞാനറിയുന്നു. എഴുത്ത് ഒരു ജോലിയായിരുന്നില്ല. അത് ജീവിതചര്യയായിരുന്നു. അതിൽ സത്യസന്ധത സൂക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്. എഴുതിയത് കൈയടി നേടാനായിരുന്നില്ല. കൈയടിക്കുവേണ്ടി ഒരുകാലത്തും എഴുതിയിട്ടില്ല. പ്രശംസകൾ കേട്ടല്ല വളർന്നത്. ഇനിയും നടന്നുതീർക്കാൻ ഒരുപാട് വഴികളുണ്ട്. ത​െൻറ രചനകളിലൂടെ സാധാരണമനുഷ്യർ അനുഭവിക്കുന്ന പ്രശ്നങ്ങൾ അടയാളപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. കാഞ്ഞങ്ങാട് കടപ്പുറത്തെ മുക്കുവരെക്കുറിച്ചും കൊന്നക്കാെട്ട ആദിവാസി കുടുംബങ്ങളെക്കുറിച്ചും എഴുതിയിട്ടുണ്ട്. പുസ്തകങ്ങളിലും സാഹിത്യത്തിലും ഇപ്പോഴും വിശ്വാസമുണ്ട്. വരുംകാലത്തും സാഹിത്യവും വാക്കുകളും ഉണ്ടാകും. അതിനെ രക്തത്തിൽ അലിയിച്ചുചേർക്കാൻ കഴിയുമെന്നുതന്നെയാണ് ഇപ്പോഴും വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.