വൈറസ് രോഗത്തിനെതിരെ ഔഷധം; ഇത് അനന്ദ് രാജി​െൻറ സാക്ഷ്യം

ശ്രീകണ്ഠപുരം: കണ്ടെത്തലി​െൻറ വഴിയിൽ പിതാവിനു പിന്നാലെ അനന്ദ് രാജുണ്ട്. കാർഷിക മേഖലയെ തളർത്തുന്ന വൈറസ് രോഗബാധയെ തടയാനുള്ള ഔഷധമാണ് പടിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥി അനന്ദ് രാജ് കണ്ടെത്തിയത്. ഇരിട്ടി കല്ലുവയലിലെ തേനീച്ച കർഷകൻ പാരിക്കൽ രാജ​െൻറ മകനാണ് അനന്ദ് രാജ്. കേന്ദ്ര ശാസ്ത്ര സാേങ്കതിക മന്ത്രാലയത്തിന് കീഴിലെ നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷൻ വിദ്യാർഥികൾക്കായി നടത്തുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാം ഇഗ്നൈറ്റ് അവാർഡിന് പുതിയ കണ്ടുപിടുത്തം സമർപ്പിച്ചിട്ടുണ്ട്. പേറ്റൻറിനുള്ള അപേക്ഷയും നൽകി കാത്തിരിക്കുകയാണ് അനന്ദ്. ഒട്ടേറെ കണ്ടെത്തലുകൾ നടത്തിയ കർഷക ശാസ്ത്രജ്ഞനാണ് രാജൻ. രോഗം ബാധിച്ച ചെടിയിൽ നിന്നുതന്നെ ഉൽപാദിപ്പിക്കുന്ന ഔഷധം രോഗം ബാധിക്കാത്ത ചെടിയിൽ നിക്ഷേപിക്കുകയാണ് രീതി. രോഗം ബാധിച്ച ചെടിയുടെ ഒരു ഭാഗമെടുത്ത് ചില വസ്തുക്കൾ ചേർത്താണ് വൈറസിനെതിരായ ഔഷധം വികസിപ്പിച്ചെടുത്തത്. കാർഷിക മേഖലക്കാകെ പ്രതീക്ഷയേകുന്നതാണ് ത​െൻറ കണ്ടെത്തലെന്ന് അനന്ദ് രാജ് പറയുന്നു. പിതാവിൽ നിന്നുൾക്കൊണ്ട പാഠങ്ങളാണ് അനന്ദിനെയും കണ്ടുപിടിത്തത്തിലേക്ക് നയിച്ചത്. കുട്ടികളുടെ കണ്ടുപിടിത്തത്തിനുള്ള അംഗീകാരം ഇതിനോടകം തന്നെ ഈ വിദ്യാർഥിയെ തേടിയെത്തിയിരുന്നു. തേൻമെഴുകിൽ നിന്ന് സോപ്പുൾപ്പെടെ നിരവധി വസ്തുക്കളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. പിതാവ് രാജൻ 30 വർഷമായി തേനീച്ച കർഷകനാണ്.1992ൽ സംസ്ഥാനത്താകെ തായ് സാഖ് ബ്രൂഡ് എന്ന വൈറസ് രോഗം ബാധിച്ച് തേനീച്ചകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയപ്പോൾ കർഷകർ കടക്കെണിയിലും കണ്ണീരിലുമായി. അന്ന് രോഗം ബാധിച്ച കോളനിയിൽനിന്ന് പുഴുമൊട്ടുകൾ ശേഖരിച്ച് രോഗ പ്രതിരോധശേഷിയുള്ള തേനീച്ച കോളനികൾ വികസിപ്പിച്ചെടുത്തുകൊണ്ടാണ് രാജൻ കണ്ടെത്തലിൽ വിപ്ലവം തീർത്തത്. രാജ​െൻറ കണ്ടെത്തൽ പിന്നീട് തേനീച്ച കർഷകരുടെയെല്ലാം രക്ഷക്കാണ് വഴിയൊരുക്കിയത്. കൃഷി വകുപ്പി​െൻറയും മറ്റും അംഗീകാരം രാജനെ തേടിയെത്തുകയും ചെയ്തു. ഇന്ത്യൻ-ഇറ്റാലിയൻ തേനീച്ചകളെ തമ്മിൽ ക്രോസ് ബ്രീഡിങ് നടത്തി മികച്ച പുതിയ ഇനം തേനീച്ച കോളനി സൃഷ്ടിച്ചതും രാജനെ അംഗീകാരത്തിലേക്ക് നയിച്ചു. തേൻമെഴുകിൽനിന്ന് ഈ കർഷക ശാസ്ത്രജ്ഞൻ കണ്ടെത്തിയ ഔഷധം ഇന്ന് ഒട്ടേറെ അസുഖങ്ങൾക്ക് മരുന്നാണ്. ഇതിനും അംഗീകാരം തേടിയെത്തിയതോടെ മറ്റ് നിരവധി ഉൽപന്നങ്ങളും തേനിൽനിന്നും മെഴുകിൽ നിന്നും പിറവിയെടുത്തു. രാജനു പിന്നാലെ മകൻ അനന്ദ് രാജും കണ്ടെത്തലിൽ വിജയം നേടിക്കഴിഞ്ഞു. പേറ്റൻറ് സ്വന്തമാക്കുന്നതോടെ ഇത് വിപണിയിലിറക്കും. രാജനും ഭാര്യ പ്രീതയും മക്കളായ അനന്ദ് രാജും നന്ദന രാജും ചേർന്ന് കല്ലുവയലിലെ ചെറിയ കൂരയിൽ നിന്ന് കണ്ടുപിടിത്തങ്ങളുടെ വിപ്ലവം തന്നെയാണ് സൃഷ്ടിക്കുന്നത്. Cap - അനന്ദ് രാജും പിതാവ് രാജനും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.