കളരി-അടുക്കം റോഡിൽ പാറക്കല്ല് വീണ് ഗതാഗതം മുടങ്ങി കാസർകോട്: നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ചെങ്കൽ ക്വാറിയിലേക്ക് കുന്നിടിച്ച് റോഡ് നിർമിച്ചതിനെ തുടർന്ന് ഇളകിയ കൂറ്റൻ പാറക്കല്ല് റോഡിലേക്ക് വീണ് ഗതാഗതം മുടങ്ങി. എടനീർ കളരി- അടുക്കം റോഡിലെ അടുക്കം മൊട്ടയിലാണ് പാറക്കല്ലും മണ്ണും ഇടിഞ്ഞു വീണത്. നിത്യേന നിരവധി വാഹനങ്ങളും സ്കൂൾ കുട്ടികളടക്കം നിരവധി യാത്രക്കാരും കടന്നുപോകുന്ന റോഡാണിത്. നാലര മീറ്ററോളം നീളവും വീതിയുമുള്ള കല്ലാണ് വഴിമുടക്കിയത്. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ കനത്ത മഴയിലാണ് കല്ല് റോഡിലേക്ക് വീണത്. ചെർക്കള പാടി പ്രദേശവാസികൾ ചെർക്കള കല്ലടുക്കം അന്തർസംസ്ഥാന പാതയിലെത്താൻ ആശ്രയിക്കുന്നത് ഇൗ റോഡിനെയാണ്. അടുക്കം മൊട്ടയിൽ സ്വകാര്യ വ്യക്തി സമീപകാലത്ത് ആരംഭിച്ച ചെങ്കൽ ഖനനകേന്ദ്രത്തിൽ നിന്ന് ഇടുങ്ങിയ റോഡിലൂടെ ടിപ്പർ ലോറികൾ കല്ലുമായി അമിത വേഗതയിൽ ഒാടുന്നത് സ്കൂൾ വിദ്യാർഥികളടക്കമുള്ള വഴിയാത്രക്കാർക്ക് ഭീഷണി ഉയർത്തിക്കൊണ്ടാണ്. ലോറികൾക്ക് കടന്നുപോകാൻ അശാസ്ത്രീയമായി റോഡ് നിർമിച്ചതാണ് കുന്നിടിച്ചലിന് കാരണമായത്. ചെങ്കൽ ക്വാറിക്കെതിരെ സി.പി.എം പാടി ലോക്കൽ സെക്രട്ടറി സി.വി.കൃഷ്ണൻ പരാതി നൽകിയതിനെ തുടർന്ന് റവന്യൂ അധികൃതർ നടത്തിയ പരിശോധനയിൽ ക്വാറിയുടെ പ്രവർത്തനം നിയമവിരുദ്ധമായാണെന്ന് കണ്ടെത്തിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ ചെങ്കൽ ഖനനം നിർത്തിവെക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്. edaneer road : എടനീർ കളരി--അടുക്കം റോഡിൽ വീണുകിടക്കുന്ന പാറക്കല്ല്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.