ഓണം-^ബക്രീദ് ചന്ത

ഓണം--ബക്രീദ് ചന്ത പൊയിനാച്ചി: പൊയിനാച്ചി ഫാർമേഴ്സ് വെൽെഫയർ സഹകരണ സൊസൈറ്റിയുടെ ഓണം, -ബക്രീദ് ചന്തക്ക് തുടക്കമായി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സഹകരണ കൺസ്യൂമർ ഫെഡറേഷ​െൻറ സബ്സിഡിയോടെ ആരംഭിച്ച ചന്ത ഓണംവരെ തുടരും. സംഘം പ്രസിഡൻറ് കരിച്ചേരി നാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എ.കെ. ശശിധരൻ, ശ്രീധരൻ മുണ്ടോൾ, രാഘവൻ വലിയവീട്, സി. നാരായണൻ നമ്പ്യാർ, അൻവർ മാങ്ങാട്, എം. മഞ്ജുള, ടി. കമല ദാമോദരൻ എന്നിവർ സംസാരിച്ചു. സംഘം സെക്രട്ടറി ഗിരികൃഷ്ണൻ കൂടാല സ്വാഗതം പറഞ്ഞു. മദ്റസാധ്യാപക ശിൽപശാല ഇന്ന് കാസ൪കോട്: കെ.എൻ.എം വിദ്യാഭ്യാസ ബോ൪ഡിന് കീഴിലുള്ള സലഫി മദ്റസകളിലെ അധ്യാപകര്‍ക്കുവേണ്ടി ജില്ല മദ്റസ കോംപ്ലക്സ് സംഘടിപ്പിക്കുന്ന ഏകദിന ശിൽപശാല തിങ്കളാഴ്ച രാവിലെ 10ന് കാസർകോട് ടൗൺ സലഫി സ​െൻററിൽ നടക്കും. കെ.എൻ.എം ജില്ല കൺവീന൪ ഹാരിസ് ചേരൂ൪ ഉദ്ഘാടനം ചെയ്യും. ജില്ല കോംപ്ലക്സ് കൺവീന൪ ഇസ്ഹാഖ് മൗലവി അധ്യക്ഷത വഹിക്കും. ഷറഫുദ്ദീൻ ഫാറൂഖി, നാസ൪ ഫാറൂഖി, അബ്ദുറഉൗഫ് മദനി എന്നിവർ ക്ലാസെടുക്കും. സി.പി.എം പൊതുയോഗം കുമ്പള: കേന്ദ്രസർക്കാറി​െൻറ ജനവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ വർഗീയ നിലപാടുകൾക്കെതിരെ ദേശീയതലത്തിൽ സി.പി.എം നടത്തുന്ന പ്രക്ഷോഭത്തി​െൻറ ഭാഗമായി കുമ്പള ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുമ്പള ടൗണിൽ പൊതുയോഗം സംഘടിപ്പിച്ചു. സി.പി.എം ജില്ല സെക്രേട്ടറിയറ്റംഗം കെ.വി. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. സി.എ. സുബൈർ, നാസിറുദ്ദീൻ മലങ്കരെ, രാമചന്ദ്ര ഗട്ടി, യൂസഫ് മുളിയടുക്കം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.