തൃക്കരിപ്പൂർ റെയിൽവേ സ്​റ്റേഷൻ; ഇവിടെ വികസനത്തിന്​ റെഡ്​ സിഗ്​നൽ കെട്ടിട നിർമാണം ഇഴയുന്നു

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷൻ കെട്ടിട നിർമാണം ഇഴയുന്നു. നിലവിലുള്ള ചോർന്നൊലിക്കുന്ന കെട്ടിടത്തി​െൻറ മേൽക്കൂരയുടെ ഒരുഭാഗം മഴയിൽ നിലംപതിച്ചിരുന്നു. 2016 ഫെബ്രുവരിയിൽ ശിലയിട്ട കെട്ടിടത്തി​െൻറ നിർമാണം മന്ദഗതിയിലാണ് ആരംഭിച്ചത്. ആദർശ് സ്റ്റേഷനായി പ്രഖ്യാപിപ്പിക്കപ്പെട്ടിട്ടും നടപടികൾക്ക് ഗതിവേഗം ഉണ്ടായില്ല. കെട്ടിടത്തി​െൻറ പകുതിയോളം പ്രവൃത്തി മാത്രമാണ് പൂർത്തിയായത്. അകത്തെ പ്രവൃത്തികൾ ബാക്കിനിൽക്കുകയാണ്. ഇപ്പോൾ പ്രവൃത്തി പൂർണമായും നിലച്ചിരിക്കുകയാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഒത്തുകളിക്കുകയാണെന്ന ആക്ഷേപം ഉയരുകയാണ്. രണ്ടു തവണ ടെൻഡര്‍ ക്ഷണിച്ചിട്ടും കരാറുകാര്‍ ആരും മുന്നോട്ടുവന്നില്ല. തുക റദ്ദാവുമെന്ന സാഹചര്യത്തില്‍ മൂന്നാം തവണയാണ് കരാർ എടുക്കാൻ തയാറായത്. കെട്ടിടം നിര്‍മിക്കാന്‍ 35 ലക്ഷം രൂപയാണ് അനുവദിച്ചത്. ഏഴിമല, ചെറുവത്തൂര്‍ എന്നിവിടങ്ങളിലെ നിര്‍മാണ പ്രവൃത്തിക്ക് 86 ലക്ഷം രൂപയുമാണ് അനുവദിക്കപ്പെട്ടത്. ചെറിയ നിർമാണ പ്രവൃത്തികള്‍ ഏെറ്റടുക്കാന്‍ റെയില്‍വേയുടെ അംഗീകൃത കരാറുകാര്‍ തയാറാവാത്തതാണ് കെട്ടിടത്തിനായുള്ള കാത്തിരിപ്പ് നീളുന്നതിനും ഫണ്ട് പാഴായിപ്പോകുന്നതിനും ഇടയാക്കിയത്. കാലപ്പഴക്കം മൂലം ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തില്‍ മഴക്കാലത്ത് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ചാണ് ചോര്‍ച്ച തടയുന്നത്. ഒറ്റ മുറിയില്‍ ടിക്കറ്റ് കൗണ്ടറും സ്‌റ്റേഷൻ മുറിയും പ്രവര്‍ത്തിക്കുന്നതിനകത്ത് തന്നെയാണ് ജനറേറ്ററും അനുബന്ധ ഉപകരണങ്ങളുമുള്ളത്. ചോര്‍ച്ച തടയുന്നതിന് കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ളവയും ഫയലുകളും പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറക്കും. ഇവിടത്തെ കാത്തിരിപ്പ് കേന്ദ്രങ്ങളിൽ ചോര്‍ന്നൊലിച്ച് മഴക്കാലത്ത് കുടചൂടി നില്‍ക്കേണ്ട അവസ്ഥയാണ് യാത്രക്കാർക്ക്. മര ഉരുപ്പടികെളല്ലാം ദ്രവിച്ച് ഏത് നിമിഷവും നിലംപതിക്കാറായ നിലയിലാണ്. തൃക്കരിപ്പൂരിനുപുറമെ ചെറുവത്തൂരില്‍ കാത്തിരിപ്പ് കേന്ദ്രവും ഏഴിമലയില്‍ കെട്ടിടവും നിർമിക്കുന്നതിന് ഒരു വര്‍ഷം മുമ്പാണ് റെയില്‍വേ നടപടി സ്വീകരിച്ചത്. നാല് എക്‌­സ്പ്രസ് ട്രെയിനുള്‍പ്പെടെ 12 വണ്ടികള്‍ക്ക് സ്‌റ്റേഷനില്‍ സ്‌റ്റോപ്പുണ്ട്. തൽക്കാല്‍ റിസര്‍വേഷന്‍ ഉൾപ്പെടെ സൗകര്യമുള്ള സ്‌റ്റേഷനുകളിലൊന്നാണ് തൃക്കരിപ്പൂരിലേത്. ബൈന്തൂര്‍ പാസഞ്ചർ ഇല്ലാതായതോടെ ബുക്കിങ് ക്ലർക്കുമാരിൽ ഒരാളെ റെയിൽവേ പിൻവലിക്കുകയും ചെയ്തു. മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന സ്‌റ്റേഷനായി തൃക്കരിപ്പൂര്‍ മാറിയതാണ് ഇതോടെ ഇല്ലാതായത്. ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും അര നൂറ്റാണ്ടുകാലത്തെ ആവശ്യങ്ങള്‍ റെയിൽവേ പരിഗണിച്ചുവരുന്നതിനിടെയാണ് കെട്ടിടം പണി ഇഴയുന്നത്. ഒന്നാം പ്ലാറ്റ്ഫോം ഉയരം കൂട്ടുന്ന പ്രവൃത്തിയും അനിശ്ചിതത്വത്തിലാണ്. നിർമാണം പൂർത്തിയാക്കാത്തതിനാൽ ട്രെയിൻ ഇറങ്ങുന്ന യാത്രക്കാർ ശ്രദ്ധിച്ചില്ലെങ്കിൽ താഴേക്ക് വീഴും. കാടുകയറിയ പ്ലാറ്റ്ഫോം കഴിഞ്ഞ ദിവസം നാഷനൽ സർവിസ് സ്‌കീം വളൻറിയർമാരാണ് വെടിപ്പാക്കിയത്. ഇബ്രാഹിം തൃക്കരിപ്പൂർ അനീസ് ഉപ്പള
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.