മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ നിര്‍മാണപ്രവര്‍ത്തനം അതിവേഗം പുരോഗമിക്കുന്നതിനിടെ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് പദ്ധതിപ്രദേശത്ത് പരിശോധന നടത്തി. വിമാനത്താവളം യാഥാർഥ്യമാകുന്നതോടെ പദ്ധതിപ്രദേശത്തിന് ചുറ്റുമുള്ള കാര്‍ഷികമേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിനും കൃഷിസ്ഥലം നിലനിര്‍ത്തുന്നതിവും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിെൻറ ഭാഗമായാണ് പരിശോധന. ചെയര്‍മാന്‍ ഡോ. അമ്മന്‍ വി. ഉമ്മന്‍, മെംബര്‍ സെക്രട്ടറി ഡോ. അജിത്ത്, ജില്ല കോഒാഡിനേറ്റര്‍ സി. ബാലകൃഷ്ണന്‍, ഡോ. ദിനേശന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തിയത്. കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡൻറ് എം. രാജന്‍, വൈസ് പ്രസിഡൻറ് പി. അനില, എല്‍ ആൻഡ് ടി േപ്രാജക്ട് എൻജിനീയര്‍ പി. ശ്രീകുമാര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. പദ്ധതിപ്രദേശത്തിന് ചുറ്റുമുള്ള കാര്‍ഷികമേഖലകളും സംഘം സന്ദര്‍ശിച്ചു. അടുത്തദിവസം സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പദ്ധതിപ്രദേശത്ത് വിമാനത്താവള അനുബന്ധ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അടുത്തമാസത്തോടെ നിര്‍മാണം പൂര്‍ത്തീകരിച്ച് സര്‍വിസ് ആരംഭിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനമെങ്കിലും വിവിധ അനുമതികള്‍ ഇനിയും ലഭിക്കേണ്ടതിനാല്‍ ഉദ്ഘാടനവും സര്‍വിസും വൈകും. അടുത്തവര്‍ഷം ജൂണില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് ഒക്‌ടോബറില്‍ വാണിജ്യ സര്‍വിസ് നടത്താന്‍ കഴിയുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. കഴിഞ്ഞവര്‍ഷം െഫബ്രുവരി 29ന് വ്യോമസേനയുടെ ഡോണിയര്‍ 228 വിമാനം ഉപയോഗിച്ച് വിമാനത്താവളത്തില്‍ പരീക്ഷണപ്പറക്കല്‍ നടത്തിയിരുന്നു. പ്രഥമ യാത്രാവിമാനം ഇറക്കുന്നതിനായി ഇതിനകം പത്തോളം കമ്പനികള്‍ കിയാലുമായി തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയില്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഇതുവരെ ആരുമായും കരാര്‍ ഒപ്പിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.