റെയിൽവേ സ്​റ്റേഷനിൽ യാത്രക്കാരിയുടെ പണവും രേഖകളും കവർന്നു

പയ്യന്നൂർ: പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയുടെ 45,000 രൂപയും നിരവധി രേഖകൾ അടങ്ങുന്ന ബാഗും കവർച്ച ചെയ്തു. പാലക്കാട് ഗവ. ആശുപത്രി ജീവനക്കാരിയും കരിവെള്ളൂർ കൊടക്കാട് സ്വദേശിനിയുമായ കെ. രാധയാണ് കവർച്ചക്കിരയായത്. വെള്ളിയാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം. ബാഗിലുണ്ടായിരുന്ന പണത്തിനുപുറമെ എസ്.എസ്.എൽ.സി ബുക്ക്, ആധാർ കാർഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, എ.ടി.എം കാർഡുകൾ, റേഷൻ കാർഡ്, പാൻ കാർഡ്, ബാങ്ക് പാസ്ബുക്ക്, വീടി​െൻറ താക്കോലുകൾ തുടങ്ങിയവയും നഷ്ടമായി. പുലർച്ചെ 2.30ഓടെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിൽ വന്നിറങ്ങിയതായിരുന്നു രാധ. രാവിലെ നാട്ടിലേക്ക് ബസിന് പോകാമെന്നു കരുതി റെയിൽവേ സ്റ്റേഷനിലെ വിശ്രമമുറിയിൽ ഇരുന്നു. ബാത്ത്റൂമിൽ പോയ സമയത്താണ് പണവും രേഖകളുമടങ്ങിയ ബാഗ് കാണാതായത്. ഉടൻ സ്റ്റേഷൻ മാസ്റ്ററെ വിവരമറിയിച്ചു. സ്റ്റേഷൻ മാസ്റ്റർ വിളിച്ചതിനെ തുടർന്ന് പൊലീസെത്തി തിരഞ്ഞെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. സംഭവം സംബന്ധിച്ച് രാധ പയ്യന്നൂർ പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.