കരിവെള്ളൂർ സഹ. സൊസൈറ്റി തട്ടിപ്പ്; പൊലീസ് തെളിവെടുത്തു തട്ടിപ്പ് മറച്ചുവെക്കാൻ സൊസൈറ്റി കൊള്ളയടിക്കാനും പദ്ധതിയിട്ടു

മുക്കുപണ്ടം പണയപ്പെടുത്തിയ പ്രശാന്തനെ പ്രതിചേർത്തു പയ്യന്നൂർ: കരിവെള്ളൂരിലെ മൂന്നു കോടി രൂപയുടെ മുക്കുപണ്ട പണയ തട്ടിപ്പ് മറച്ചുവെക്കാൻ പ്രതികൾ സ്ഥാപനം കൊള്ളയടിക്കാൻ പദ്ധതിയിട്ടതായി പൊലീസ്. കോൺഗ്രസ് നിയന്ത്രണത്തിലുള്ള സോഷ്യൽ വർക്കേഴ്സ് വെൽഫെയർ കോ-ഓപ് സൊസൈറ്റിയിൽ നടന്ന തട്ടിപ്പ് കേസിൽ അറസ്റ്റിലായ സൊസൈറ്റി സെക്രട്ടറി കെ.വി. പ്രദീപനെ ചോദ്യം ചെയ്തപ്പോഴാണ് ഇതുസംബന്ധിച്ച വിവരങ്ങൾ ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ തിങ്കളാഴ്ച ഉച്ചയോടെ സൊസൈറ്റിയിലും വീട്ടിലുമെത്തിച്ച് തെളിവെടുത്തു. അതിനിടെ, സംഭവത്തിൽ കരിവെള്ളൂരിലെ ലൈറ്റ് ആൻഡ് സൗണ്ട് ഉടമ പി. പ്രശാന്തനെ കൂടി പ്രതിചേർത്തതായി അന്വേഷണ ഉദ്യോഗസ്ഥനായ പയ്യന്നൂർ സി.ഐ എം.പി. ആസാദ് അറിയിച്ചു. പ്രശാന്തനും കുടുംബാംഗങ്ങളുമായി മുക്കുപണ്ടം പണയപ്പെടുത്തി രണ്ട് കോടിയോളം രൂപ കൈപ്പറ്റിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാൾ ഹൈകോടതിയിൽ മുൻകൂർ ജാമ്യ ഹരജി നൽകിയിട്ടുണ്ട്. ജാമ്യം അനുവദിക്കരുതെന്നുകാണിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ടു നൽകി. സൊസൈറ്റിയിലെ പരമാവധി നിക്ഷേപം കൈക്കലാക്കിയ ശേഷം സ്ഥാപനം കൊള്ളയടിക്കാനായിരുന്നു പദ്ധതിയെന്നാണ് പ്രതി പ്രദീപനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരമെന്ന് പൊലീസ് പറഞ്ഞു. പണയ വസ്തുക്കൾ മോഷ്ടാക്കൾ കൊണ്ടു പോയതായി റെേക്കാഡാക്കാനായിരുന്നു ഇത്. ഇതിലൂടെ തട്ടിപ്പ് പുറം ലോകമറിയില്ലെന്നായിരുന്നു കണക്കുകൂട്ടൽ. ലോക്കറിൽ സൂക്ഷിച്ച സ്വർണവും പണവും കൊള്ളയിൽ നഷ്ടപ്പെട്ടതായി കാണിച്ച് രക്ഷപ്പെടാനുള്ള നീക്കം നടക്കുന്നതിനിടെയാണ് സഹകരണ വകുപ്പി​െൻറ പരിശോധന നടന്നത്. തട്ടിപ്പിൽ സംസ്ഥാന തല റാക്കറ്റ് പ്രവർത്തിച്ചതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രശാന്തൻ അറസ്റ്റിലാവുന്നതോടെ മാത്രമേ ഇതി​െൻറ കൂടുതൽ വിവരങ്ങൾ പുറത്തുവരുകയുള്ളു. സൊസൈറ്റിയിലെ നിരീക്ഷണ കാമറ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇത് വിശദമായി പരിശോധിക്കും. പ്രതി തൊട്ടടുത്ത കണ്ണൂർ ജില്ല സഹകരണ ബാങ്ക് ശാഖയിൽ പണയം വെച്ച സ്വർണവും പൊലീസ് പരിശോധിച്ചു. സൊസൈറ്റി സെക്രട്ടറിയും പ്രധാന പ്രതിയുമായ കരിവെള്ളൂർ തെരുവിലെ കെ.വി. പ്രദീപ​െൻറ നേതൃത്വത്തിലാണ് മുക്കുപണ്ട പണയ തട്ടിപ്പു നടന്നതെന്നായിരുന്നു ഭരണ സമിതി പ്രസിഡൻറി​െൻറ പരാതി. പൊലീസ് അന്വേഷണത്തിലാണ് മറ്റ് ചിലരുടെ പങ്കുകൂടി തെളിഞ്ഞത്. ഒന്നാംപ്രതിയായ പ്രദീപൻ കഴിഞ്ഞ ബുധനാഴ്ച ഉച്ചക്ക് കോടതിയിൽ ഹാജരാവുകയായിരുന്നു. ഈ മാസം 30വരെ റിമാൻഡു ചെയ്ത ഇയാളെ കേസി​െൻറ തുടരന്വേഷണത്തി​െൻറ ഭാഗമായാണ് ആറുദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയത്. 23ന് ഉച്ചക്ക് ഒരു മണിക്കുമുമ്പ് തിരിച്ച് ഹാജരാക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.