റേഷൻകാർഡ്​: കണ്ണൂരിൽ 6939 പേർ മുൻഗണന പട്ടികയിൽനിന്ന്​ ഒഴിവായി

കണ്ണൂർ: സർക്കാർ ജീവനക്കാർക്ക് ശമ്പളവും സർവിസ് പെൻഷൻകാർക്ക് പെൻഷനും ലഭിക്കണമെങ്കിൽ റേഷൻകാർഡി​െൻറ പകർപ്പ് ഹാജരാക്കണമെന്ന സർക്കാർ മുന്നറിയിപ്പ് ഫലംകണ്ടു. കണ്ണൂർ ജില്ലയിൽമാത്രം മുൻഗണനാപട്ടികയിൽനിന്ന് ഒഴിവായത് 6939 പേർ. ഇതിൽ തന്നെ 3633 പേർ സർക്കാർ ജീവനക്കാരാണ്. ശേഷിക്കുന്നവരിൽ ഭൂരിഭാഗവും സർക്കാർ സർവിസിൽനിന്ന് വിരമിച്ച് പെൻഷൻപറ്റുന്നവരും. അധികവരുമാനം ഉണ്ടെന്ന സപ്ലൈ ഉദ്യോഗസ്ഥരുടെ കണ്ടെത്തലിനെ തുടർന്ന് ഒഴിവാക്കപ്പെട്ടവരുമുണ്ട്. 1000 സ്ക്വയർഫീറ്റിന് മുകളിലുള്ള വീടുള്ളവരെയും കാർ ഉള്ളവരെയും കണ്ടെത്തി ഒഴിവാക്കുന്ന നടപടി സപ്ലൈ ഒാഫിസ് അധികൃതർ ജില്ലയിൽ ഇതിനകം ആരംഭിച്ചിട്ടുണ്ട്. കണ്ണൂർ, തലശ്ശേരി, ഇരിട്ടി, തളിപ്പറമ്പ് താലൂക്ക് സെപ്ലെ ഒാഫിസുകളിൽ നിന്നായാണ് 6939 പേർ മുൻഗണന ലിസ്റ്റിൽനിന്ന് ഒഴിവായത്. സർക്കാർ ഉദ്യോഗസ്ഥർക്ക് ആഗസ്റ്റ് മാസത്തെ ശമ്പളം ലഭിക്കണമെങ്കിൽ അതത് വകുപ്പ് മേധാവികൾക്ക് റേഷൻകാർഡി​െൻറ പകർപ്പ് ഹാജരാക്കണമെന്ന മുന്നറിയിപ്പ് എത്തിയതോടെയാണ് മുൻഗണന പട്ടികയിൽ കടന്നുകൂടിയവർ സ്വയം ഒഴിവാകാെനത്തിയത്. ജൂലൈ 31 വരെയായിരുന്നു ലിസ്റ്റിൽനിന്ന് സ്വയം ഒഴിവാകാനുള്ള സമയം നൽകിയത്. പിന്നീട് അത് ആഗസ്റ്റ് 20 വരെ നീട്ടി. സർക്കാർ ജീവനക്കാരും പെൻഷൻകാരും അർഹതയില്ലാത്ത മറ്റുള്ളവരും മുൻഗണന ലിസ്റ്റിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയ ഉടൻ ഇൗ കാർഡിൽ മുൻഗണനേതര മുദ്ര പതിപ്പിച്ച് നൽകുകയാണ് ചെയ്യുന്നതെന്നും പിന്നീട് ഇവരെ നിലവിലുള്ള ലിസ്റ്റിൽ നിന്നൊഴിവാക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും ജില്ല സപ്ലൈ ഒാഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.