പെരിങ്ങത്തൂർ: കണ്ണംെവള്ളി ഫ്രൻഡ്സ് വായനശാല ആൻഡ് ഗ്രന്ഥാലയത്തിെൻറ സഹകരണത്തോടെ കണ്ണംെവള്ളി പ്രദേശത്തുകാർ നിർമിച്ച 'അടുക്കളയിൽനിന്ന് അടുക്കളയിലേക്ക്' ചെയ്തു. ചലച്ചിത്ര സംവിധായകൻ ടി. ദീപേഷ് പ്രകാശനം നിർവഹിച്ചു. തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് കെ.പി. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. തുടർന്ന് അടുക്കള ആരുടേത് എന്ന വിഷയത്തിൽ പാനൽ ചർച്ച നടന്നു. മഹിള അസോസിയേഷൻ ജില്ല പ്രസിഡൻറ് കെ.പി.വി. പ്രീത ഉദ്ഘാടനം ചെയ്തു. ചോതാവൂർ ഹയർ സെക്കൻഡറി സ്കൂൾ മലയാളം അധ്യാപിക ജി. ഇന്ദിര മോഡറേറ്ററായി. ഡോ. കെ.കെ. രാജാറാം, കെ. കമല, പാനൂർ നഗരസഭ കൗൺസിലർ കെ.കെ. വിജയൻ മാസ്റ്റർ, എൻ. കമല, എൻ.കെ. ഭാസ്കരൻ, റീഷ്മ തീരത്ത് എന്നിവർ ചർച്ചക്ക് നേതൃത്വം നൽകി. സാഹിത്യകാരൻ ടി.കെ. അനിൽകുമാർ ആമുഖഭാഷണം നടത്തി. െസപ്റ്റംബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചരിത്രാവബോധ ഹ്രസ്വചിത്രത്തിെൻറ സ്വിച്ചോൺ ബാലസാഹിത്യകാരൻ രാജു കാട്ടുപുനം നിർവഹിച്ചു. എൻ.കെ. ശ്രീധരൻ സ്വാഗതവും കെ.കെ. പുരുഷോത്തമൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.