നിര്‍മാണത്തിലെ അപാകത: കീച്ചേരി-കൊട്ടപ്പാലം റോഡ് തകർന്നു കല്യാശ്ശേരി: കീച്ചേരി--കൊട്ടപ്പാലം റോഡിെൻറ ടാറിങ് തകർന്ന് യാത്രാദുരിതം. ഒന്നര കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡിൽ ഇടപ്പള്ളി റോഡ് ജങ്ഷന് സമീപത്താണ് ടാറിങ് പൂർണമായി ഇളകിയത്. ഇതിെൻറ ഭാഗമായി റോഡിന് കുറുകെ വലിയ കുഴി രൂപപ്പെട്ടു. നിരന്തരമായ പ്രക്ഷോഭത്തിെൻറ ഭാഗമായാണ് ഒരുവർഷം മുമ്പ് ടാറിങ് നടത്തിയത്. ജില്ല പഞ്ചായത്തിെൻറ 15 ലക്ഷവും ടി.വി. രാജേഷ് എം.എൽ.എയുടെ വികസന ഫണ്ടിൽനിന്നുള്ള 15 ലക്ഷം രൂപയും ഉപയോഗപ്പെടുത്തിയാണ് റോഡ് ഘട്ടംഘട്ടമായി മെച്ചപ്പെടുത്തിയത്. കഴിഞ്ഞ വർഷംവരെ റോഡിെൻറ അപാകത കാരണം വാഹനഗതാഗതം നിര്‍ത്തിവെച്ചും റോഡില്‍ വാഴനട്ടും നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. റോഡ് നിര്‍മാണത്തിലെ തകരാറാണ് റോഡ് പൊട്ടിപ്പൊളിയാൻ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. റോഡിെൻറ അഞ്ചിടങ്ങളില്‍ ഇതുപോലെ തകർന്നിട്ടുണ്ട്. ഇതോടെ വാഹന ഗതാഗതവും കാല്‍നടയും ദുരിതമായി. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന്‍ ആറുമാസം മുമ്പ് ഏതാനും ഭാഗങ്ങളില്‍ വീണ്ടും ടാറിങ് നടത്തിയിരുന്നു. റോഡിെൻറ ചില ഭാഗം ഉയർത്തിയെങ്കിലും മറ്റു ചില ഭാഗം ഉയർത്താതെ അശാസ്ത്രീയമായി ടാറിങ് നടത്തിയതാണ് റോഡ് തകരാൻ കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഓവുചാല്‍ ഇല്ലാത്തതും തകർച്ചക്കിടയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.