വലിയപറമ്പ്​ ദ്വീപിൽ താറാവ്ഗ്രാമം പദ്ധതി ഒരുങ്ങി

തൃക്കരിപ്പൂർ: ആലപ്പുഴയിലെ കുട്ടനാടുമായി ഭൂമിശാസ്ത്രപരമായ സമാനതകളുള്ള . പ്രകൃതിരമണീയമായ വലിയപറമ്പ് ദ്വീപി​െൻറ കായലോരത്ത് താറാവുകൾ തത്തിക്കളിക്കുന്ന മനോഹരകാഴ്ച ഇനി വൈകില്ല. മൃഗസംരക്ഷണവകുപ്പാണ് വലിയപറമ്പിൽ പദ്ധതി നടപ്പാക്കുന്നത്. തെരഞ്ഞെടുത്ത 200 കർഷകർക്കാണ് ആദ്യഘട്ടത്തിൽ താറാക്കുഞ്ഞുങ്ങളെ വിതരണംചെയ്യുക. ഒരാൾക്ക് പത്ത് എന്നതോതിൽ 2000 താറാക്കുഞ്ഞുങ്ങളെ വിതരണംചെയ്യും. രണ്ടരലക്ഷം രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഒരു ഗുണഭോക്താവിന്‌ 1200 രൂപയുടെ ആനുകൂല്യം ലഭിക്കും. ഗുണഭോക്തൃവിഹിതമായി പണം ഈടാക്കുന്നില്ല എന്നതാണ് പ്രധാന സവിശേഷത. കർഷകരെ ഈ മേഖലയിലേക്ക് ആകർഷിക്കുക എന്നതാണ് വകുപ്പി​െൻറ ലക്ഷ്യം. ഇതുവഴി കുട്ടനാട്ടുകാരുടെ അഭിമാനവിഭവങ്ങളായ താറാവിറച്ചിയും മുട്ടയും ഉത്തരകേരളത്തി​െൻറ തീന്മേശയിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. വിനോദസഞ്ചാരരംഗത്ത് പുത്തനുണർവ് നൽകാനും സാധിക്കും. പഞ്ചായത്തിലെ കേരകർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും വരുമാന വർധനക്കായി പുതിയൊരു വഴിതുറക്കുകയാണ് താറാവുകൃഷി. പദ്ധതി 22ന് രാവിലെ എട്ടരക്ക് വലിയപറമ്പ് മൃഗാശുപത്രി പരിസരത്തെ കായലോരത്ത് ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീർ ഉദ്ഘാടനംചെയ്യും. പഞ്ചായത്ത് പ്രസിഡൻറ് എം.ടി. അബ്ദുൽ ജബ്ബാർ, ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. കരുണാകര ആൽവ, സീനിയർ വെറ്ററിനറി സർജൻ ഡോ. ജോർജ് വർഗീസ്, ജില്ല ലാബ് ഓഫിസർ ഡോ. ടിറ്റോ ജോസഫ് എന്നിവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.