ഹജ്ജിന്​ പോയ കാസർകോട്​ സ്വദേശി മക്കയിൽ നിര്യാതനായി

കാസർകോട്: ഹജ്ജ് കർമത്തിന് പോയ കാസർകോട് സ്വദേശി മക്കയിൽ നിര്യാതനായതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. കീഴൂര്‍ പടിഞ്ഞാർ മൊയ്തീന്‍ കുഞ്ഞിയാണ് (65) മരിച്ചത്. ആഗസ്റ്റ് മൂന്നിനാണ് സ്വകാര്യ ഹജ്ജ് ഗ്രൂപ്പിനൊപ്പം ഇദ്ദേഹം യാത്രതിരിച്ചത്. ഭാര്യാസഹോദരന്‍ ചെമ്പരിക്കയിലെ അബ്ദുല്ല, അദ്ദേഹത്തി​െൻറ ഭാര്യ റംല എന്നിവരും ഒപ്പമുണ്ടായിരുന്നു. നേരേത്ത ദീര്‍ഘകാലം ദുൈബ അബ്രയില്‍ ജോലിചെയ്തിരുന്നയാളാണ് മൊയ്തീന്‍ കുഞ്ഞി. ഭാര്യ: നബീസ. മക്കൾ: അഷ്‌റഫ് (ദുബൈ), മുക്താര്‍, മുര്‍ത്തള്ള (ഖത്തർ), ഉസ്മാന്‍ (ദുബൈ), ദൈനബി, സമീറ. മരുമക്കൾ: ജലീല്‍, കരിം. സഹോദരങ്ങൾ: അബൂബക്കർ, ഷാഫി (ഇരുവരും ദുബൈ), ആയിഷ, നബീസ, പരേതനായ മുഹമ്മദ് കുഞ്ഞി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.