കാസർകോട്: മണൽകടത്ത് കേസിലെ പ്രതി, പിടികൂടാനെത്തിയ പൊലീസിനെ തള്ളിമാറ്റി പുഴയിൽചാടി രക്ഷപ്പെട്ടു. പൊലീസ് ആക്രമിച്ചെന്ന പരാതിയുമായി ഇയാളുടെ ഭാര്യ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കുമ്പള ഉളുവാറിലെ ഒാണന്ത അബ്ദുൽ ലത്തീഫാണ് കഴിഞ്ഞ ദിവസം എ.എസ്.െഎയെ തള്ളിമാറ്റി പുഴയിൽചാടി രക്ഷപ്പെട്ടത്. ദിവസങ്ങൾക്കുമുമ്പ് ബായിക്കട്ടയിൽ മണൽ കടത്തിയ ലോറി പിടികൂടിയ കേസിൽ അബ്ദുൽ ലത്തീഫ് പ്രതിയാണെന്ന് പൊലീസ് പറയുന്നു. കുമ്പള പൊലീസ് സ്റ്റേഷനിലെ എ.എസ്.െഎ ശിവദാസെൻറ നേതൃത്വത്തിൽ അഞ്ചംഗ പൊലീസ് സംഘമാണ് കഴിഞ്ഞദിവസം രാവിലെ ലത്തീഫിനെ തേടി വീട്ടിലെത്തിയത്. ഈ സമയത്ത് വീടിന് സമീപത്തെ ആടുഫാമിലായിരുന്ന ലത്തീഫിനെ എ.എസ്.െഎയും പൊലീസുകാരും ചേർന്ന് പിടികൂടാൻ ശ്രമിച്ചപ്പോൾ തള്ളിമാറ്റി ഒാടി പുഴയിൽ ചാടി രക്ഷപ്പെട്ടതായാണ് പൊലീസ് പറയുന്നത്. ഭർത്താവിനെ പിടികൂടാനെത്തിയ പൊലീസ് തന്നെ തള്ളിവീഴ്ത്തുകയും ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് കാസർകോെട്ട സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഭാര്യ ഫൗസിയയുടെ (34) പരാതി. വീട്ടിലെ അലമാരയും മറ്റും പൊലീസ് അടിച്ചുതകര്‍ത്തതായും ആക്ഷേപമുണ്ട്. വീട്ടിൽകയറി ആക്രമിച്ചതായി കാണിച്ച് ഫൗസിയ പൊലീസ് അധികൃതർക്ക് പരാതി നൽകി. മണൽ കടത്തിയ കേസിൽ പിടിയിലായ വാഹനത്തിെൻറ ൈഡ്രവറെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വാഹനത്തിെൻറ ഉടമ ലത്തീഫാണെന്ന് കാണിച്ചാണ് ഇയാൾക്കെതിരെ കേസെടുത്തത്. പൊലീസിനെ ഭീഷണിപ്പെടുത്തിയതിനും ലത്തീഫിനെതിരെ കേസെടുത്തിട്ടുണ്ട്. നേരത്തേ ആരിക്കാടിയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിലും അബ്ദുൽ ലത്തീഫ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.