ആർ.എസ്.എസ് സമാധാനാന്തരീക്ഷം തകർക്കുന്നു -പി. ജയരാജൻ കാസർകോട്: കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകർക്കാനാണ് ആർ.എസ്.എസും ബി.ജെ.പിയും ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാനകമ്മിറ്റി അംഗം പി. ജയരാജൻ. നുള്ളിപ്പാടി ചെന്നിക്കരയിൽ അഹമ്മദ് അഫ്സൽ സ്മാരക പാഠശാല, ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമത്തിലൂടെ മതനിരപേക്ഷതയും ജനാധിപത്യവ്യവസ്ഥയും തകിടംമറിക്കാനാണ് ആർ.എസ്.എസിെൻറ നീക്കം. ഇതിനെ എതിർക്കുന്നതിനാൽ കേരളത്തിലെയും ത്രിപുരയിലെയും മുഖ്യമന്ത്രിമാരുടെ തലക്ക് കോടികൾ വിലയിട്ടിരിക്കുകയാണിവർ. വർഗീയ ചേരിതിരിവുണ്ടാക്കി നാട്ടിലെ സമാധാനാന്തരീക്ഷം തകർക്കുന്ന ആർ.എസ്.എസിനെയും ബി.ജെ.പിയെയും മുസ്ലിംലീഗിനെയും കൈവിട്ട് ആയിരക്കണക്കിന് പ്രവർത്തകർ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് വന്നുകൊണ്ടിരിക്കയാണെന്ന് ജയരാജൻ പറഞ്ഞു. ജില്ല സെക്രട്ടറി കെ.പി. സതീഷ്ചന്ദ്രൻ അധ്യക്ഷതവഹിച്ചു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. വിജിൻ സംസാരിച്ചു. ടി.എം.എ. കരീം സ്വാഗതവും കെ. ചന്ദ്രൻ നന്ദിയും പറഞ്ഞു. കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.