മംഗളൂരു: വെസ്റ്റേണ്‍ റേഞ്ച് ഐ.ജിയുടെ ഔദ്യോഗിക വസതി വളപ്പില്‍നിന്ന് രണ്ടു ചന്ദന മരങ്ങള്‍ മുറിച്ചുകടത്തി. നഗരത്തില്‍ മേരിഹില്‍ ഹെലിപ്പാഡ് പരിസരത്താണ് ഐ.ജിയുടെ ബംഗ്ലാവ്. തന്ത്രപരമായി ആസൂത്രണം ചെയ്ത മോഷണം ഈ മാസം 17ന് പട്ടാപ്പകല്‍ നടന്നതായാണ് നിഗമനം. ഐ.ജി ഹരിശേഖര്‍ സ്ഥലംമാറുകയും പുതിയ ഐ.ജിയായി ഹേമന്ത് നിമ്പാല്‍ക്കര്‍ ചുമതലയേല്‍ക്കുകയും ചെയ്തതിനിടയിലെ രണ്ടു മണിക്കൂര്‍ ശൂന്യവേളയിലാണ് കള്ളന്മാരുടെ ബുദ്ധിയും കോടാലികളും ചടുലമായത്. തേക്കുകളുടെയും മറ്റു മരങ്ങളുടെയും നിരകളില്‍ ബംഗ്ലാവിനോട് ചേര്‍ന്നായിരുന്നു നല്ല കാതലുള്ള ചന്ദന മരങ്ങള്‍. വേരടക്കം വെട്ടിയെടുത്ത്, മരങ്ങള്‍ ഉണ്ടായിരുന്നുവെന്നതിെൻറ അടയാളംപോലും ശേഷിക്കാതെയായിരുന്നു കടത്ത്. തിങ്കളാഴ്ച യാദൃച്ഛികമായാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. മുഴുസമയ പാറാവുള്ള ഐ.ജി ബംഗ്ലാവ് കോമ്പൗണ്ടില്‍ നടന്ന മോഷണ സംഭവം പൊലീസിന് നാണക്കേടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.