ട്രാഫിക് നിയമം കർശനമാക്കും

പാനൂർ: പാനൂരിൽ ചൊവ്വാഴ്ച മുതൽ . അനധികൃതമായി പാർക്ക് ചെയ്യുന്ന ബൈക്കുകൾ ചങ്ങലയിട്ട് പൂട്ടുമെന്നും പൊലീസ് സ്റ്റേഷനിൽ ചേർന്ന സർവകക്ഷി യോഗത്തിൽ സി.ഐ സജീവ് പറഞ്ഞു. നാലാം പെരിയയുടെ നാല് ഭാഗത്തും പത്ത് മീറ്ററകലെ വാഹനങ്ങൾ നിർത്തിയിട്ട് മറുഭാഗത്തെ വാഹനങ്ങൾ പോകാനനുവദിക്കുന്ന രീതി ചൊവ്വാഴ്ച മുതൽ പുനഃസ്ഥാപിക്കും. കൂടുതൽ പൊലീസുകാരെ ട്രാഫിക് ഡ്യൂട്ടിക്കായി നിയോഗിക്കും. ബസ്സ്റ്റാൻഡിലും ജങ്ഷനിലും നിരീക്ഷണ കാമറകളുടെ പ്രവർത്തനം പുനഃസ്ഥാപിക്കും. യോഗത്തിൽ സി.ഐ സജീവ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എസ്.ഐ ഷൈജിത്ത്, എസ്.ഐ സുരേഷ് ബാബു, ശ്രീനിവാസൻ എന്നിവരും രാഷ്ട്രീയ-, വ്യാപാരി-, തൊഴിലാളി നേതാക്കളും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.