പാനൂർ: യൂത്ത് കോൺഗ്രസ് കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെണ്ടയാട് യൂത്ത് മാർച്ചും പ്രതിഷേധ പൊതുയോഗവും സംഘടിപ്പിച്ചു. ഫാഷിസത്തിൽനിന്നും സ്വാതന്ത്ര്യം എന്ന മുദ്രാവാക്യമുയ൪ത്തി കുന്നുമ്മലിൽനിന്നും വരപ്രയിലേക്കാണ് മാ൪ച്ച് നടത്തിയത്. മാവിലേരി ഭാഗത്ത് പ്രവ൪ത്തകർക്കുനേരെ ഉണ്ടാകുന്ന നിരന്തര ആക്രമണത്തിൽ പ്രതിഷേധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി ആർ. രവീന്ദ്രദാസ് ഉദ്ഘാടനം ചെയ്തു. രജീഷ് കക്കോത്ത് അധ്യക്ഷത വഹിച്ചു. വി. സുരേന്ദ്രൻ മാസ്റ്റർ, കെ.പി. സാജു, സത്യൻ നരവൂർ, ഹരിദാസ് മൊകേരി, സന്തോഷ് കണ്ണംവള്ളി, കെ.പി. ഹാഷിം, സി.വി.എ. ജലീൽ, കെ.പി. രാമചന്ദ്രൻ, നൗഷാദ് ബ്ലാത്തൂർ, കമൽജിത്ത്, സി.ജി. തങ്കച്ചൻ, തേജസ് മുകുന്ദ്, കെ.പി. വിജീഷ്, കെ. ജിഗീഷ് എന്നിവർ സംസാരിച്ചു. പി.പി. പ്രജീഷ്, വിപിൻദാസ്, ഷിനോദ്, വിപിൻ കക്കോട്ട് വയൽ, ഷംജിത് നിടൂർ, വിനീത്, രോഷിത്ത്, വിജേഷ് കടവത്തൂർ, ജോഷിൻ അണിയാരം തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.