കെ.എച്ച്​.എസ്​.ടി.യു ധർണ 24ന്​

കണ്ണൂര്‍: ഹയർസെക്കൻഡറി മേഖലയോടുള്ള സർക്കാർ അവഗണനക്കെതിരെ 'വളര്‍ത്തിയില്ലെങ്കിലും തളര്‍ത്തരുത്' എന്ന മുദ്രാവാക്യമുയര്‍ത്തി ആഗസ്റ്റ് 24ന് കേരളത്തിലെ എല്ലാ ആര്‍.ഡി.ഡി ഓഫിസിലേക്കും കേരള ഹയര്‍സെക്കൻഡറി ടീച്ചേഴ്സ് യൂനിയന്‍ മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അശാസ്ത്രീയമായ ഏകീകരണ നീക്കം ഉപേക്ഷിക്കുക, പി.എം.ജിയില്‍ തറക്കല്ലിട്ട ഹയര്‍സെക്കൻഡറി ആസ്ഥാന മന്ദിരം മാറ്റാനുള്ള നടപടി ഉപേക്ഷിക്കുക, ഐ.എ.എസ് റാങ്കിലുള്ള സ്ഥിരം ഡയറക്ടരെ നിയമിക്കുക, 2015-16ൽ അനുവദിച്ച സ്കൂളുകളിലെ അധ്യാപക തസ്തികകൾ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ. രാവിലെ 10ന് കണ്ണൂർ ആർ.ഡി.ഡി ഒാഫിസ് പടിക്കൽ മുസ്ലിം ലീഗ് ജില്ല സെക്രട്ടറി കരീം ചേലേരി ഉദ്ഘാടനം ചെയ്യും. വാര്‍ത്തസമ്മേളനത്തില്‍ ഹാഷിം കാട്ടാമ്പള്ളി, എം. ശിഹാബുദ്ദീന്‍, പി .ഷമീര്‍, കെ. ഇസ്മായില്‍, നൗഷാദ് പൂതപ്പാറ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.