കോൺഗ്രസ്​ നേതാവി​െൻറ വീടിനുനേരെ ആക്രമണം

കണ്ണൂർ: കക്കാട് പള്ളിപ്രത്ത് കോൺഗ്രസ് നേതാവി​െൻറ വീടിനുനേരെ ആക്രമണം. കോൺഗ്രസ് എളയാവൂർ ബ്ലോക്ക് ജനറൽ സെക്രട്ടറിയും ന്യൂനപക്ഷ കോൺഗ്രസ് ജില്ല സെക്രട്ടറിയുമായ ഷമീർ പള്ളിപ്രത്തി​െൻറ വീടിനുനേരെയാണ് ആക്രമണം. വീടി​െൻറ മൂന്ന് ജനൽപാളികൾ അടിച്ചു തകർത്ത നിലയിലാണ്. തിങ്കളാഴ്ച പുലർച്ചെ 2.30ഒാടെയാണ് സംഭവം. വാഹനത്തിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ശബ്ദംകേട്ട് വീട്ടുകാർ ഉണർന്നപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു. സംഭവത്തിന് പിന്നിൽ ബി.ജെ.പി പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു. സംഭവസ്ഥലം കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.